Monday, June 8, 2009
കമ്മ്യൂണിസ്റ്റുകൾ സന്തോഷിക്കുക
ലാവ്ലിൻ കേസ്സിൽ പിണറായി വിജയനെ പ്രോസ്സിക്യൂട്ട് ചെയ്യാൻ മന്ത്രിസഭയെ മറികടന്നു ഗവർണർ അനുമതി നൽകിയതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു..ഈ വാർത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്കും അശരണരായ സാധാരണമനുഷ്യർക്കും ഏറെ സന്തോഷിക്കാൻ വകയുള്ളതാണു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതു കൊണ്ടല്ല. കാരണം അഴിമതിക്കാരിൽ ഇനി ശിക്ഷിക്കപെടാതെ പിണറായി വിജയൻ മാത്രമേ പുറത്തുള്ളൂ എന്ന മൌഡ്യം എനിക്കില്ല. ഭരണത്തിലും പുറത്തും ഉള്ള ആയിരക്കണക്കിനു തിമിംഗലങ്ങളിൽ വെറും ചാളമാത്രമാണു വിജയനെന്നും ഞാൻ കരുതുന്നു. ലാവ്ലിൻ കേസ്സ് അന്വേഷിച്ച സി.ബി.ഐ ഇന്ത്യയിലെ പക്ഷപാതരഹിതമായി കേസ്സന്വേഷണം നടത്തുന്ന സംഘമാണെന്നും ഞാൻ കരുതുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ടീയ താത്പര്യങ്ങൾക്കു അനുസരിച്ച് കേസ്സുകൾ വളച്ചൊടിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്ത 100 കണക്കിനു കേസ്സുകൾ നമ്മുടെ മുന്നിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പെട്ട ഒരാൾ കേസ്സിൽ പ്രതിയായാൽ ഉടനെ അയാൾ പോലീസിനെ വിലിച്ചു വരുത്തി ജയിലിൽ പോയി കിടന്നുകൊള്ളണം എന്നവാദവും എനിക്കില്ല. പിണറായിക്ക് വക്കീലിനെ വയ്ക്കാനും വാദിക്കാനും താൻ കേസ്സിൽ നിരപരാധി അല്ലങ്കിലും ആണെന്നു വാദിക്കാനുമെല്ലാം അവകാശമുണ്ട്. അതു ചെയ്യുകയും വേണം അതിനു മതിയായ കശില്ലാതെ വന്നാൽ ഒരു ബക്കറ്റ് പിരിവ് നടത്തിയാൽ അതിലേക്കു ഞാൻ സംഭാവനയും നൽകും.
പക്ഷേ ഇവിടെ സന്തോഷത്തിനു കാരണം മറ്റൊന്നാണു.75 വർഷത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രത്തിൽ അഴിമതി ആരോപണത്തെ ഇത്ര ധാർഷ്ട്യത്തോടെ നേരിട്ട മറ്റോരു സാഹചര്യമില്ല. ആ ധാർഷ്ട്യത്തിനു ശക്തിയായി ഉപയോഗിച്ചത് നൂറ്റാണ്ടുകളായി സ്വാതന്ത്ര്യ ദാഹികളായ മനുഷ്യർ അവരുടെ ജീവരക്തം കൊണ്ട് പടുത്ത ഒരു പ്രസ്താനത്തിന്റെ പ്രതിരോധശക്തിയാണു. തോക്കിനു മുന്നിലും തൂക്കുമരത്തിലും കൊലക്കത്തിക്കു മുന്നിലും വിരിമാറു കാട്ടി നെയ്തെടുത്ത കമ്മ്യൂണിസ്റ്റ് പ്രതിരോധശക്തി ഏതെങ്കിലും ഒരു ക്രിമിനലിനു തന്റെ സ്വിസ് ബാങ്ക് നിക്ഷേപം സംരക്ഷിക്കനുള്ള പരിചയായിക്കുടാ. അതാനു ഇന്നു സംഭവിച്ചിരിക്കുന്നത്. അതിനെ ചെറുക്കാൻ ഈ ശക്തി നൽകിയ തൊഴിലാളികളും പോരാളികളും തന്നെ നിരായുധരായിരിക്കുന്ന കാഴ്ച്ചയാണു ഇന്നു നാം കാണുന്നത്. ആ നിസഹായതയിൽ ഇന്നത്തെ വാർത്ത സുഖം തരുന്നതാണു.
കമ്മ്യൂണിസ്റ്റ്കൾ ഒരു പ്രസ്താനം മാത്രമല്ല. അത് ഈ സമൂഹത്തിന്റെ വിപ്ലവ മനസ്സാണു. ആ മനസ്സാക്ഷിയെ, അതിന്റെ പ്രതിരോധശേഷിയെ കട്ടുകൊണ്ട് പോവുകയും തലമുറകൾ ജിവിതം ഹോമിച്ചു നേടിയ പോരാട്ടവീര്യത്തിന്റെ ബാനർ അഭിനവ പപ്പു യാദവുമാരും പിണറായി വിജയന്മാരും ഹൈജാക്ക് ചെയ്യുകയും ചെയ്യുന്ന ഒരു കാലത്താനു ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കും സ്വാതന്ത്രത്തിനും വേണ്ടി ഇന്ത്യയിലെ ഒരോ പോരാളിയും വീഴ്ത്തിയ ചോരയുടെ ഫലം ക്രിമിനലുകൾ കൊണ്ട് പോയി ആസ്വദിച്ചുകൂടാ. അതു കൊണ്ടാണു ഈ വാർത്ത ആഹ്ലാദഹരമാകുന്നത്. തൊഴിലാളിവർഗ്ഗത്തിനു താൽകാലികവും അനല്പവുമായ ഈ സന്തോഷത്തിനു പോലും ബൂർഷ്വാഭരണകൂടത്തെയും അതിന്റെ നിർവ്വഹണ സംവിധാനത്തെയും ആശ്രയിക്കേണ്ടിവന്നുവെന്നത് ഒരു വിരോധാഭാസമാണു. എങ്കിലും ഏതൊരു സ്വാതന്ത്ര്യപ്രവർത്തകനും ലാഭേശ്ചയില്ലാത്ത ഏതൊരു സാമൂഹിക പ്രവർത്തകനും ഇത് ആഹ്ലാദത്തിന്റെ നിമിഷങ്ങളാണു.
ലനിന്റെ സംഘടനാ തത്വങ്ങൾ പഠിപ്പിക്കുന്നവർ അറിയാൻ.. ജനാധിപത്യത്തെകുറിച്ചു ലനിൻ പറഞ്ഞതിതാണു
“ പാർലമെന്റെറി ജനാധിപത്യം ബൂർഷ്വാസി വലിച്ചെറിയുമ്പോൾ വർക്കിംഗ് ക്ലാസ്സ് അത് ഉയർത്തിപ്പിടിക്കണം”
ഇന്നു വൈകുന്നേരം നെഞ്ചത്ത് ഒരു പന്തം കുത്തി ജനാധിപത്യമുല്ല്യങ്ങൾ ഉയർത്തിപ്പിടിച്ചു കമ്മ്യൂണിസ്റ്റുകൾ ജാഥനടത്തുന്നു. ലനിൻ പറഞ്ഞതു പോലെ.
ഏവരെയും ഈ ജാഥയിലേക്ക് ക്ഷണിക്കുന്നു.
ലാൽ സലാം
Subscribe to:
Post Comments (Atom)
11 comments:
ഇന്നു വൈകുന്നേരം നെഞ്ചത്ത് ഒരു പന്തം കുത്തി ജനാധിപത്യമുല്ല്യങ്ങൾ ഉയർത്തിപ്പിടിച്ചു കമ്മ്യൂണിസ്റ്റുകൾ ജാഥനടത്തുന്നു. ലനിൻ പറഞ്ഞതു പോലെ.
ഏവരെയും ഈ ജാഥയിലേക്ക് ക്ഷണിക്കുന്നു.
ലാൽ സലാം
ഈ ജനാധിപത്യം ജനാധിപത്യം എന്നു പറയുന്നത് എന്തോന്നാ സാധനം.. ?
ഞാന്‍ സന്തോഷിക്കുന്നു. എല്ലാ കമ്മ്യൂണിസ്റ്റുകളേയും പോലെ.
ആരോപണവിധേയനായ ഒരു കമ്മ്യൂണിസ്റ്റിനെ താങ്ങിനടന്നതിന് പാര്‍ട്ടി ഇനിയും ശിക്ഷിക്കപ്പെട്ടേക്കാം. ഒരു അഴിമതിക്കാരന് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റല്ല. താന്‍ അഴിമതിക്കാരനല്ല എന്ന് തെളിയിക്കും വരേക്കും കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജനമധ്യത്തിലുള്ള ഇമേജ് കള്ളന് എന്നു തന്നെയാണ്. അത്തരത്തില്‍ ഒരു കള്ളന്റെ ഇമേജും പേറിയവനെ പാര്‍ട്ടിയുടെ മുതുകത്തിരിത്തി ഭരിക്കാന്‍ വിടുമ്പോള്‍ പാര്‍ട്ടി ചെയ്യുന്നത് ജനവിരുദ്ധത തന്നെ. ജനവിരുദ്ധമായ ഒരു പാര്‍ട്ടി എങ്ങിനെയാണ് കമ്മ്യൂണിസ്റ്റാവുക. പ്രോസിക്യൂഷന് അനുമതി നിഷേധിക്കുക വഴി കുറ്റക്കാരനല്ലെന്നു തെളിയിക്കാനുള്ള അവസരം ഒരു പിടി നേരത്തെ ഉപയോഗിക്കാമായിരുന്നത് നീട്ടിക്കൊണ്ടു പോകുക പോലുള്ള നടപടികള്‍ വഴി പാര്‍ട്ടി പിന്നെയും അതിന്റെ ജനവിരുദ്ധത തെളിയിക്കയായിരുന്നു. സത്യം അറിയാനുള്ള ജനതയുടെ അവകാശത്തെക്കൂടി നിഷേധിച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകുമെന്ന് കാലം തെളിയിക്കട്ടെ.
ലാല്‍സലാം
The reasoning of Caiaphas the high priest during the trial of Jesus was well stated as “ It is better for us that one man die for the people than the whole nation perishes”.
In this age we see whole nations and movements being perished for a person, that too for a thug and Criminal as Pinarayi. As rightly inferred by the blogger -the sweat, blood and the very lives of numerous martyrs are treaded down to build up platforms of ‘resistances’ to defend the Czar of modern Kerala.
A movement which has discarded ‘ man’ long ago and embraced ‘means’ in its place deserves to be destroyed. As history makes its leaders, it also creates the liquidators too from within, to answer the call of the times. In that sense the culprit in this case will have a place in history, along with Polpots and others.
Nibu Ninan, Bahrain
theophin@rediffmail.com
ജനമനസ്സുകളില്‍ ഉരുവം കൊണ്ട പാര്‍ട്ടിയായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സ്സിറ്റ് പാര്‍ട്ടി. ഏതൊരു സാധാരണമനുഷ്യനും രക്ത പതാകയും കയ്യിലേന്തി നാളെയുടെ പ്രതീക്ഷ, നാളെയുടെ വെളിച്ചം, പുതിയൊരു സൂര്യോദയം സ്വപനം കണ്ടിരുന്ന ഒരു ജനതയുടെ പാര്‍ട്ടി ഇടതു പക്ഷ മുഖം നഷ്ടപ്പെട്ട് തികച്ചും വലതു പക്ഷമായ പാര്‍ട്ടിയുടെ കേരളത്തിലെ അവസാനത്തെ നാടകവും അവസാനിച്ചിരിക്കുന്നു.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രധാനമയ വഴിത്തിരിവിലെത്തിയിരിക്കുന്നു.
ഈ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയപ്രമായ കളികള്‍ ഇല്ലെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. തീര്‍ച്ചയായും ഉണ്ട്. ഉണ്ടാവും. എന്നാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും ആവേശവു ആകേണ്ടുന്ന പാര്‍ട്ടി നേതാവ് അഴിമതിയില്‍ മുങ്ങി നിവരുമ്പോള്‍ അതിനെ ധാര്‍ഷ്ട്യത്തിന് റെ കൊമ്പുകൊണ്ട് കുത്തി നുണക്ക്ഥകളും ഭീഷണിപ്പെടുത്തലുകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു നേതാവിനും അനുയായികള്‍ക്കും അനിവാര്യമയ അവസാനം തന്നെയാകട്ടേ ഈ പ്രോസിക്യൂഷന് അനുമതി. ഇ. പി ജയരാജന് എന്ന അഴിമതി വീരനേയൂം ഈ അവസരത്തില്‍ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട്.
ഇതു കൊണ്ടൊന്നുമാകുന്നില്ല. സി. ബി. ഐ എന്ന കേന്ദ്രപോലീസിന് റെ പ്രവര്‍ത്തനം നീതിപൂര്‍വ്വവും പക്ഷപാത രഹിതവുമാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. തികച്ചും രാഷ്ട്രീയ മണം ഉള്ളതും ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടതും തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. മറിച്ച് ഇത്തരം ഒരു ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ അന്യേഷണത്തിന് തയ്യാര്‍ എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ സഖാവ് പിണറായി ജനങ്ങളുടേ നേതാവ് ആകുമായിര്ന്നു. മറിച്ച് വരാനിരിക്കുന്ന പ്രോസിക്യൂഷന് നടപടികളില്‍ നിന്ന് രക്ഷനേടാന്‍ സര്‍വ്വ സന്നാഹങ്ങളും എടുത്തുപയോഗിക്കുകയും തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടുത്തരവാദിത്തമായി ഘടകക്ഷികളെ നിര്‍ബന്ധിക്കുക എന്ന നൂതനപദ്ധതികള്‍ നടപ്പിലാക്കുകയുമാണ് പിണറായിയും സംഘവുമെന്ന മാര്‍ക്സിസ്സ് പാര്‍ട്ടി ചെയ്തു വന്നത്.
വെറുമൊരു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതുകൊണ്ട് മാത്രമായില്ല . പ്രോസിക്യൂഷന് അനുമതിയും ഒപ്പം അഴിമതിക്കാരെ വെളിച്ചത്ത് കൊണ്ട് വരാനും സി. ബി. ഐ എന്ന കേന്ദ്രാ ആജ്ഞാനുവര്ത്തികള്ക്ക് സാധിക്കണം.
വരും നാളുകളില്‍ ഒട്ടവധി സമരമുഖങ്ങള്‍ക്ക് കേരളം പാത്രമാകും എന്നതില്‍ സംശയമില്ല. അധികാരത്തിന്റെയും സുഖശീതളിമയുടെയും മുന്തിരി മുത്തുമ്പോള്‍ പിണറായി വിജയനെ പോലുള്ള നേതാവ് അരപ്പട്ടിണിക്കാരന്റേയും മുഴുപ്പട്ടീണിക്കാരന്റേയും കൂരകളില്‍ കത്താതെ മരച്ച് കിടക്കുന്ന അടുപ്പിനെ കുറിച്ച് ഒരു വട്ടമെങ്കിലും ചിന്തിക്കണം സഖാവേ..
(തുടരും..)
ചുവന്ന പതാകകളള് കയ്യിലേന്തി വരണമെന്ന് ഉള്‍പ്പുളകം കൊണ്ട ഒരു ജനതയ്ക്ക് പ്രതീക്ഷിക്കാന്‍ ഒരു പുല് നാമ്പു പോലും ബാക്കിവയ്ക്കാതെ താങ്കളും സംഘവും ഇറങ്ങിപ്പോകുമ്പോള്‍ ജീവന് വയ്ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും സാധാരണക്കാരന് റേയും പ്രതീക്ഷയാണ് സഖാവേ..
“നമ്മള് കൊയ്യും വയലെല്ലാം സ്വന്തം പോക്കറ്റിലേക്കും ബിനാമി പോക്ക്കറ്റിലേക്കുമൊഴുക്കുമ്പോള് അരപ്പട്ടിണിക്കാരന്റെയും മുഴുപ്പട്ടിണിക്കാരന്റേയും കീറിയ കോന്തലയില്‍ നിന്ന് സര്‍വ്വവും ഏറ്റു വാങ്ങി പ്രതാപ് ഐശ്വരങ്ങളിലെത്തിയ കേരളത്തിലെ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിനന്റേയും അഴിമതിയുടേയും കൊടിക്കൂറായായ് മാറിയിരിക്ക്കുന്നു.
സ്വിസ്സ് ബാങ്കിലോ മറ്റ് ബാങ്കിലൊ ബിനാമി ഇടപാടുകള്‍ നടത്തുമ്പോള്‍ സാധാരണക്കാരന്റ് നെഞ്ചുംകുട്ടില് പന്തങ്ങള്കുത്തിനിര്ത്തുമ്പോള് ഒരിക്കലെങ്കിലും ഓര്‍ക്കണം സഖാവേ.. ഈ ലാത്സലാം എന്നതിന്റെ അര്‍ത്ഥമെന്താണെന്ന്…
വിപ്ലവം ജയിപ്പിക്കാന്‍ പുറപ്പെട്ട് അമ്മാത്തൊട്ട് എത്തിയതുമില്ലെന്ന് പറയിപ്പിക്കാന്‍ മഹാരഥന് മാരായ സഖാക്കള്‍ എ. കെ ജിയും ഇ. എം എസ്സും ഇരുന്ന് ഭരിച്ച കസേരതന്നെ ഉപയോഗിക്കണമായിരുന്നോ സഖാവേ..
അന്യന്റെ ശബ്ദം സംഗീതമാകാന്‍ കൊതിച്ച് ഒരു നാളെയെ സ്വപ്നം കണ്ട മാര്‍ക്സിന്റെ പേരില്‍ തന്നെ വേണമായിരുന്നോ സഖാവേ ഈ തീവെട്ടിക്കൊള്ളയും ജീവിതവും?
പാര്‍ട്ടിയല്ല സഖാവേ ജനങ്ങളാണ് അവസാനത്തെ വിധികര്‍ത്താക്കള്‍. അഴിമതിയുടെ കറപുരണ്ടിട്ടില്ലെന്ന് ഒരിക്കലെങ്കിലും ജനങ്ങളെ നോക്കി വിളിച്ച് പറയാന്‍ പിണറായി സഖാവേ.. അങ്ങേയ്ക്ക് സാധിക്കുമോ?
ഇല്ലെന്ന് മാത്രമല്ല ചുവപ്പ് വളണ്ടിയര്മാരുടേ കൃത്യ നിര്‍വ്വഹണത്തെ ഓര്‍മ്മപ്പെടുത്തി ധാര്‍ഷ്ട്യത്തിന് റെ മൂന്നാമുറ കാണിക്കുകയും അവരെക്കൊണ്ട് ഗുണ്ടാപ്പണി ചെയ്യിക്കാനേ താങ്കള്‍ക്ക് സാധീക്കൂ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു സഖാവേ..
ആയിരങ്ങള്‍ ചോരനീരാക്കി പടുത്തുയര്‍ത്തിയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് ഇനിയെങ്കിലും മതിയാക്കി ഇറങ്ങിപ്പോയിക്കൂടേ സഖാവേ..
യു. പി. എ പോലുള്ള ബൂര്ഷ്വാപാര്ട്ടിയെ വേണ്ടെന്ന് വച്ചിട്ടും ജനങ്ങള്‍ക്ക് പിന്തുണക്കേണ്ടി വരുന്നത് താങ്കളെ പോലുള്ള നപുംസക നേതാക്കന്മാരുടെ കെടുകാര്യസ്ഥത കൊണ്ടല്ലേ സഖാവേ…
പ്രകാശ് കാരാട്ടും സംഘവും ഇനിയും അമാന്തിക്കുന്നതെന്തിനാ? ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്സ്റ്റ് പാര്‍ട്ടി പിരിച്ചു വിടാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല. പിണറായി വിജയന് റെ ധാര്‍ഷ്ട്യം അംഗീകരിക്കുകയും അതിന് റാന്‍ മൂളുകയും ചെയ്ത പോളിറ്റ് ബ്യൂറോ പിരിച്ച് വിടുകയും ജനങ്ങളാല്‍ പുതിയ നേതൃത്വ നിര ഉയര്നു വരേണ്ടിയുമിരിക്കുന്നു.
അഴിമതിയുടെ കറപുരളാത്ത കള്ളനും കൂട്ടിക്കൊടുപ്പുകാരനുമില്ലാത്ത നാളെയുടെ സ്വപ്നം കാണാന്‍ ഒരു ചുവന്ന കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ പുതിയ നേതൃത്വം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
താപ്പൂ നന്ദി..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
..പൂര്‍ണമായും യോജിക്കുന്നു..
" പക്ഷേ ഇവിടെ സന്തോഷത്തിനു കാരണം മറ്റൊന്നാണു.75 വർഷത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രത്തിൽ അഴിമതി ആരോപണത്തെ ഇത്ര ധാർഷ്ട്യത്തോടെ നേരിട്ട മറ്റോരു സാഹചര്യമില്ല. ആ ധാർഷ്ട്യത്തിനു ശക്തിയായി ഉപയോഗിച്ചത് നൂറ്റാണ്ടുകളായി സ്വാതന്ത്ര്യ ദാഹികളായ മനുഷ്യർ അവരുടെ ജീവരക്തം കൊണ്ട് പടുത്ത ഒരു പ്രസ്താനത്തിന്റെ പ്രതിരോധശക്തിയാണു. തോക്കിനു മുന്നിലും തൂക്കുമരത്തിലും കൊലക്കത്തിക്കു മുന്നിലും വിരിമാറു കാട്ടി നെയ്തെടുത്ത കമ്മ്യൂണിസ്റ്റ് പ്രതിരോധശക്തി ഏതെങ്കിലും ഒരു ക്രിമിനലിനു തന്റെ സ്വിസ് ബാങ്ക് നിക്ഷേപം സംരക്ഷിക്കനുള്ള പരിചയായിക്കുടാ. അതാനു ഇന്നു സംഭവിച്ചിരിക്കുന്നത്. അതിനെ ചെറുക്കാൻ ഈ ശക്തി നൽകിയ തൊഴിലാളികളും പോരാളികളും തന്നെ നിരായുധരായിരിക്കുന്ന കാഴ്ച്ചയാണു ഇന്നു നാം കാണുന്നത്. ആ നിസഹായതയിൽ ഇന്നത്തെ വാർത്ത സുഖം തരുന്നതാണു."
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ....
പൂര്‍ണ യോജിപ്പ് സഖാവേ ........
ഞാൻ ഇവിടെ ഒന്നും പ്രതികരിക്കുന്നില്ല.ഇത് കേരളമാണ്.
തോക്കിനു മുന്നിലും തൂക്കുമരത്തിലും കൊലക്കത്തിക്കു മുന്നിലും വിരിമാറു കാട്ടി നെയ്തെടുത്ത കമ്മ്യൂണിസ്റ്റ് പ്രതിരോധശക്തി ഏതെങ്കിലും ഒരു ക്രിമിനലിനു തന്റെ സ്വിസ് ബാങ്ക് നിക്ഷേപം സംരക്ഷിക്കനുള്ള പരിചയായിക്കുടാ...
my signature under here!
പക്ഷേ ഇവിടെ സന്തോഷത്തിനു കാരണം മറ്റൊന്നാണു.75 വർഷത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രത്തിൽ അഴിമതി ആരോപണത്തെ ഇത്ര ധാർഷ്ട്യത്തോടെ നേരിട്ട മറ്റോരു സാഹചര്യമില്ല. ആ ധാർഷ്ട്യത്തിനു ശക്തിയായി ഉപയോഗിച്ചത് നൂറ്റാണ്ടുകളായി സ്വാതന്ത്ര്യ ദാഹികളായ മനുഷ്യർ അവരുടെ ജീവരക്തം കൊണ്ട് പടുത്ത ഒരു പ്രസ്താനത്തിന്റെ പ്രതിരോധശക്തിയാണു. തോക്കിനു മുന്നിലും തൂക്കുമരത്തിലും കൊലക്കത്തിക്കു മുന്നിലും വിരിമാറു കാട്ടി നെയ്തെടുത്ത കമ്മ്യൂണിസ്റ്റ് പ്രതിരോധശക്തി ഏതെങ്കിലും ഒരു ക്രിമിനലിനു തന്റെ സ്വിസ് ബാങ്ക് നിക്ഷേപം സംരക്ഷിക്കനുള്ള പരിചയായിക്കുടാ. അതാനു ഇന്നു സംഭവിച്ചിരിക്കുന്നത്. അതിനെ ചെറുക്കാൻ ഈ ശക്തി നൽകിയ തൊഴിലാളികളും പോരാളികളും തന്നെ നിരായുധരായിരിക്കുന്ന കാഴ്ച്ചയാണു ഇന്നു നാം കാണുന്നത്. ആ നിസഹായതയിൽ ഇന്നത്തെ വാർത്ത സുഖം തരുന്നതാണു.
Signing Underneath. Exactly 200% right.
Post a Comment