Friday, June 19, 2009

യുദ്ധം അപരിചതരോടു മാത്രമല്ല ബന്ധുക്കളോടും വേണം വിജയാ...(വര്‍ക്കേഴ്സ് ഫോറത്തിനുള്ള മറുപടി)


വര്‍ക്കേഴ്സ് ഫോറത്തില്‍ പ്രസിദ്ധീകരിച്ച കെ.ടി.കുഞ്ഞിക്കണ്ണന്റെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനകളുടെ ചരിത്രവും വര്‍ത്തമാനവും എന്ന ലേഖനത്തിനുള്ള മറുപടി.




വായിക്കാന്‍ മാത്രമനുവദിയ്കുകയും , അതും ഒരു വിധത്തിലുള്ള വായനമാത്രം ആവശ്യപ്പെടുകയും ചെയ്യുന്ന ദേശാഭിമാനി വാരിക പോലുള്ള മാധ്യമത്തില്‍ നിന്നു, ഒരു പേജ് , തിരികെ പ്രതികരിക്കാനിടമുള്ള ബ്ലോഗ്ഗ് പുറത്തേയ്ക് പുനഃസൃഷ്ടിച്ചതിനു വര്‍ക്കേഴ്സ് ഫോറം അഭിനന്ദനമര്‍ഹിയ്കുന്നു.


കമ്മ്യൂണസിത്തിനെതിരെ നടന്ന ആഗോള ഗുഡാലോചനകളും പുതിയ സാമ്രാജ്യത്വ ഇടപെടലുകളെ ചിന്തകരും സാഹിത്യകാരന്മാരും അടക്കമുള്ളവര്‍ വിലയിരുത്തുന്നതെങ്ങനെയെന്ന്, വിശദീകരണങ്ങള്‍ തരുന്ന കുഞ്ഞികണ്ണന്റെ റഫറല്‍ വൈവിധ്യങ്ങള്‍ മനോഹരമാണ് .പക്ഷേ പേഷ്‌വാര്‍ ഗൂഡാലോചനയും , കമ്മ്യൂണീസ്റ്റ് മാനിഫെസ്റ്റോ പിറക്കുന്നതിനുമുമ്പുള്ള രാഷ്ട്രീയ സാഹചര്യങ്ങളും. ലാവ്‌ലിന്‍ പ്രശ്നവുമായി ചേര്‍ത്തു കെട്ടുന്നത് വഴിയരുകിലെ അവിഹിത ഗര്‍ഭത്തെ ഉണ്ണിയേശു ജനനം പോലെയാണെന്നു പറയുന്നതു പോലെയാണ്.


ഇത്തരത്തിലൊരു താരതമ്യസഞ്ചാരത്തിനു കുഞ്ഞിക്കണ്ണനെ പ്രേരിപ്പിച്ച ചേതോവികാരമെന്തായിരിക്കും ? നിഷ്‌കളങ്കതയോ ? അതോ പരാന്നഭുക്കുകളായ പ്രൊഫണല്‍ രാഷ്ട്രീയ കിങ്കരന്മാരുടെ ചട്ടുകമായ രൂപാന്തരത്വമോ(മെറ്റമോഫസിസ്സ്) ? .. ലാവ്‌ലിന്‍ അഴിമതിയെ വിചാരണയുടെ മുന്നില്‍ വരുത്താനിരിയ്കാതെയായി ഓരോ ഘട്ടത്തിലും നടത്തിയ സാഹസങ്ങള്‍ നമ്മളേവരും ഈ വര്‍ത്തമാനത്തില്‍ കണ്ടിരിയ്കുകയായിരുന്നു. പാര്‍ട്ടിയിലെ സമ്മുന്നത തൊഴിലാളി നേതാവായിരുന്ന ബാലാനന്ദന്റെ റിപ്പോര്‍ട്ട്, മറികടന്നതും, പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുമായിരുന്ന തടസ്സങ്ങളെ കയ്യൂക്കും സംഘബലവും അര്‍ദ്ധസത്യങ്ങളും കൊണ്ടു മറി കടന്നതും, കോടതിയില്‍ അഡ്വക്കേറ്റ് ജനറലിനും മുകളില്‍ ലക്ഷങ്ങള്‍ വക്കാലത്തിനായി വാങ്ങുന്ന ഡല്‍‌ഹിയിലെ വക്കീല്‍ സിംഹങ്ങളെ ഹാജരാക്കിയതും, അനുചരന്മാ‍രാ‍യാ മന്ത്രിമാരുടെ ഭൂരിപക്ഷത്തില്‍ മന്ത്രിസഭ തീരുമാനമുണ്ടാക്കിയതും .അതും കടന്നു ഗവര്‍ണര്‍ പോയപ്പോള്‍ തെരുവില്‍ നേരിടുമെന്നു പറഞ്ഞതും പോലെയാണ്, പെഷവാര്‍ ഗൂഡാലോചനയും , കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നേരിട്ട പ്രതിസന്ധികളുമെങ്കില്‍ ..സ്നേഹിതാ..എന്റെ മനം തകരുകയാണ് .ഇത്രനാളും നെഞ്ചിലേറ്റി നടന്ന ഉത്താ‍ത്ത ചരിത്രസംഭവങ്ങളുടെ ചരിത്രമുദ്രകള്‍ പിണറായി വിജയന്റെ സ്വയം കൃതാ‍നര്‍ഥത്തിനു സമമോ....?


ബൂര്‍ഷാവസ്ഥയുടെ ജന്മസിദ്ധവും നൈസര്‍ഗ്ഗികവുമായ സ്വഭാവവിശേഷണങ്ങളാണ് ,“ അഴിമതിയും ക്രിമിനല്‍ വല്‍ക്കരണവും“ ഇത് ഭരണകൂടങ്ങളെ മാത്രം ബാധിയ്കുന്ന ഒന്നല്ല.മുതലാളിത്വ വ്യവസഥയിലെ എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളെയും ഇതു ബാധിയ്കുന്നുണ്ട്. അത്തരത്തില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ ചരിത്രത്തെയും അഴിമതിയും ക്രിമിനല്‍ വല്‍ക്കരണവും കൊണ്ട് മൂടുകയാണ് ഇവിടെ നടക്കുന്നത്.ഇത് ബൂര്‍ഷ്വാ വല്‍ക്കരണമാണ് അത് സാമ്രാജ്യത്വ ദല്ലാള്‍ മാരാണ് ഇതു ചെയ്യുന്നത്.അതിനു കൊടുത്ത പകിടിയെ കുറിച്ചാ‍ണ് ലാവ്‌ലിന്‍ നമ്മോടു പറയുന്നത്.അത്
ഒരു ജനറേറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കിട്ടിയ കരാറിന്റെ കമ്മീഷന്‍ തുകയല്ല. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മനുഷ്യ പ്രതിരോധ ശക്തിയെ ഉള്ളില്‍ ചെന്നു തകര്‍ക്കുന്നതിനു നല്‍കിയ ബ്രോക്കര്‍ പണമാണ്. ഇതു മനസ്സിലാകാന്‍ പ്രായത്തില്‍ കുഞ്ഞിക്കണ്ണന്‍ കണ്ണു തുറക്കുന്നെതെന്നാണാവോ...?


കണ്ണാ.. “യുദ്ധം അപരിചതരോടു മാത്രമല്ല ബന്ധുക്കളോടും വേണം വിജയാ“ എന്നു പറഞ്ഞത്, മറ്റൊരു കണ്ണനാണ്...

പുരാണത്തിലെ സാക്ഷാല്‍ സഖാവ് കൃഷ്ണന്‍.

4 comments:

താപ്പു said...

ബൂര്‍ഷാവസ്ഥയുടെ ജന്മസിദ്ധവും നൈസര്‍ഗ്ഗികവുമായ സ്വഭാവവിശേഷണങ്ങളാണ് ,“ അഴിമതിയും ക്രിമിനല്‍ വല്‍ക്കരണവും“ ഇത്
ഭരണകൂടങ്ങളെ മാത്രം ബാധിയ്കുന്ന ഒന്നല്ല.മുതലാളിത്വ വ്യവസഥയിലെ എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളെയും ഇതു ബാധിയ്കുന്നുണ്ട്. അത്തരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ ചരിത്രത്തെയും അഴിമതിയും ക്രിമിനല്‍ വല്‍ക്കരണവും കൊണ്ട് മൂടുകയാണ് ഇവിടെ നടക്കുന്നത്.ഇത് ബൂര്‍ഷ്വാവല്‍ക്കരണമാണ് അത് സാമ്രാജ്യത്വ ദല്ലാള്‍ മാരാണ് ഇതു ചെയ്യുന്നത്.അതിനു കൊടുത്ത പകിടിയെ കുറിച്ചാ‍ണ് ലാവ്‌ലിന്‍ നമ്മോടു പറയുന്നത്.അത്
ഒരു ജനറേറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കിട്ടിയ കരാറിന്റെ കമ്മീഷന്‍ തുകയല്ല. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മനുഷ്യ പ്രതിരോധ ശക്തിയെ ഉള്ളില്‍ ചെന്നു തകര്‍ക്കുന്നതിനു നല്‍കിയ ബ്രോക്കര്‍ പണമാണ്. ഇതു മനസ്സിലാകാന്‍ പ്രായത്തില്‍ കുഞ്ഞിക്കണ്ണന്‍ കണ്ണു തുറക്കുന്നെതെന്നാണാവോ...?

Anonymous said...

Anyway there is some good signs from PB. They looks like refuted pinaryis theories

Anonymous said...

Marichan now needs to stop playing the veena. Next Marichan blog is "PB's Hidden agenda behind haunting Pinarayi"

Baiju Elikkattoor said...

"PB's Hidden agenda behind haunting Pinarayi"

Ha ha ha

antham vittal mareechan enthum ezhuthum.....!!!!