Sunday, February 15, 2009

പിടിച്ചു നില്പ്

















നിന്നെക്കാൾ
നല്ലവരൊക്കെയും
മരിച്ചു.
നീ
മരണം
സ്ഥിതീകരിക്കാത്ത ശരീരം.

പഴയആഹാരത്തിന്റെ
ഗുണമെന്നു
ചിലർ
നടപ്പുക്കാല വ്യാ‍യാമത്താലെന്ന്
നിരീക്ഷകർ

എനിക്കറിയാം
നിനക്ക്
പോകാൻ മടിയുണ്ട്.
തുടങ്ങിവച്ചതിന്റെ കൂടെ
മറ്റാരും ഇല്ലായെന്ന ആധി?
തോറ്റുപോയവരുടെയും
ഒറ്റുകാരുടെയും
ശവമെടുത്ത തെമ്മാടിക്കുഴിയുടെ
ഭയം?
അല്ലങ്കിൽ
നിത്യതയുടെ
ഓഹരി നിക്ഷേപങ്ങളോടെ
നിനക്കും
ചിരഞ്ജീവിയായിക്കൂടെ?

4 comments:

താപ്പു said...

തോറ്റുപോയവരുടെയും

ഒറ്റുകാരുടെയും
ശവമെടുത്ത തെമ്മാടിക്കുഴിയുടെ
ഭയം?
അല്ലങ്കിൽ
നിത്യതയുടെ
ഓഹരി നിക്ഷേപങ്ങളോടെ
നിനക്കും
ചിരഞ്ജീവിയായിക്കൂടെ?

പകല്‍കിനാവന്‍ | daYdreaMer said...

നേര്‍കാഴ്ച.. വല്ലാതെ വേദനപ്പെടുതുന്നു...

നവരുചിയന്‍ said...

അര്‍ഹത ഇല്ലാത്തവന്റെ അതിജീവിക്കല്‍...........

പാവത്താൻ said...

എനിക്കറിയാംനിനക്ക്പോകാൻ മടിയുണ്ട്.തുടങ്ങിവച്ചതിന്റെ കൂടെമറ്റാരും ഇല്ലായെന്ന ആധി.അശാന്തിയും ഉത്ക്കണ്ഠയുമുണർത്തുന്ന വാക്കുകൾ