Friday, July 10, 2009

ആരു വാങ്ങുമിന്നാരുവാങ്ങുമിന്ന് ഈ ആരാമത്തിന്റെ രോമ....

ചൂടുള്ള പട്ടിയും നായാട്ടുകാരും

മലയാള പത്രപ്രവർത്തകർക്ക് ഏതു വാസന സോപ്പ് തേയ്ച്ചു കുളിച്ചാലും മാറികിട്ടാത്ത ഒരു കനത്ത സംഭാവനയാൺ ദേശാഭിമാനി ദിനപത്രം രണ്ടു നാൾ മുമ്പ് നൽകിയത്. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തത്തെ ദേശാഭിമാനി സ്വന്തമാക്കിയിരിക്കുന്നു. ദീർഘകാലമായി ഈ രംഗത്ത് ഒന്നാം സ്ഥാനത്ത് നിന്ന ചന്ദ്രിക പത്രത്തെ പിന്നിലാക്കിയാണു ദേശാഭിമാനി ഈ ചരിത്രനേട്ടം കൈവരിച്ചതെന്നു മലയാളപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ 10 മിനുട്ടിനുള്ളിൽ 68 ചൂടുള്ള പട്ടികളെ തിന്നുവെന്നും മുമ്പ് അയാൾ തന്നെ നേടിയ ഒരു റെക്കോർഡ് തകർത്താണു മുന്നിലെത്തിയതെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്തു.

യുദ്ധം, ലോകനേതാക്കന്മാരുടെ മരണം, വലിയ അപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ രാത്രി വളരെ വൈകിയെത്തുന്ന വാർത്തകളുടെ പൂർണ്ണവിവരമോ കൂടുതൽ അന്വേഷണങ്ങൾക്ക് സമയമോ കിട്ടാതെ വരുമ്പോൾ നൈറ്റ് എഡിറ്റേഴ്സ് ചില തെറ്റുകൾ വരുത്തിയ സന്ദർഭങ്ങൾ ലോകത്തിലെ പല പ്രശസ്ത പത്രങ്ങളും നേരിട്ടുണ്ട്. ടെലിഫോൺ സംവിധാനങ്ങളും ഇന്റർനെറ്റും വളരെ വ്യാപകമായ ഇന്ന് അത്തരം തെറ്റുകൾ വളരെകുറയുകയും ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കാവുന്ന സ്ഥിതിയിലുമാണു. കാലം ഇത്തരമൊരു വേഗതയും കൃത്യതയും നേടിയ സാഹചര്യത്തിലാണു ദേശാഭിമാനി ലേഖകന്റെ വാർത്തയുടെ പ്രസക്തി.

കേരളത്തിന്റെ ഏതെങ്കിലും ഗ്രാമത്തിൽ ജനിക്കുകയും ഇവിടെ നിന്നു ഒരു ബിരുദം നേടുകയും ചെയ്ത ഒരു സാധാരണക്കരനു 'Hot dog' എന്താണെന്നു അറിഞ്ഞു കൊള്ളണമെന്നില്ല. മഗ്‌ഡൊണാൾഡ്, കെന്റക്കി, സ്റ്റാർ ബഗ്സ് തുടങ്ങിയ ബഹുരാഷ്ട്ര ഭക്ഷണക്കടകളിൽ കയറിയിറങ്ങാത്ത ഒരാൾക്ക് ഇതെല്ലാം തീർത്തും അന്യമാണു. അങ്ങനെയെങ്കിൽ ഒരു മൊഴിമാറ്റത്തിൽ ഇവ്വിധം ഒരബദ്ധം വന്നു പോകാവുന്നതുമാണു. പക്ഷേ എന്റെ സങ്കടം അതല്ല. 68 പട്ടികളെ 10 മിനുട്ട് കൊണ്ട് തിന്നുവെന്നു എഴുതുമ്പോൾ സാമാന്യേന വന്നുപോകുന്ന ചില സംശയങ്ങൾക്ക് ഇയാൾ തന്നോട് തന്നെ മറുപടി പറയേണ്ടിവരില്ലേ? ഒരാൾ പട്ടിയെ തിന്നോ? തിന്നാൽ തന്നെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ 68 എണ്ണത്തിനെ അകത്താക്കാൻ പറ്റുമോ? ഇങ്ങനെ ഒരു നൂറുകൂട്ടം ചോദ്യങ്ങളിൽ ചിലതിലെങ്കിലും യുക്തമായ ഉത്തരം കിട്ടാതെ വാർത്ത മുഴുമിപ്പിക്കാൻ ഒരാൾക്ക് എങ്ങനെയാണു കഴിയുക. ഇത്തരം സന്ദർഭങ്ങളിൽ ഒരു നിഘണ്ടു മറിച്ചു നോക്കുക, അടുപ്പമുള്ള ഒരു സുഹൃത്തിനോട് വിളിച്ചു ചോദിക്കുക എന്നിങ്ങനെ ധാരാളം മാർഗ്ഗങ്ങൾ ആളുകൾ അവലം‌ബിക്കാറുണ്ട്. അതൊന്നും ഇവിടെയുണ്ടായില്ല. ശ്രീ ശൂരനാട് കുഞ്ഞൻ പിള്ളയെ വിളിച്ച് ഞങ്ങൾ എത്രയോ തവണ ചില പദപ്രയോഗങ്ങളെ കുറിച്ചും ശുദ്ധരൂപങ്ങളെക്കുറിച്ചും ചോദിച്ചിരിക്കുന്നു. ഇതൊന്നും ദേശാഭിമാനി ലേഖകനു ആവശ്യമായി വന്നില്ല.

ജേർണ്ണലിസ്റ്റുകളെ കണ്ടെത്തുന്നു.

മറ്റ് പത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ദേശാഭിമാനി പത്രപ്രവർത്തകരെ കണ്ടെത്തുന്നത് വളരെ ശാസ്ത്രീയമായ രീതിയിലാണു. താഴെപ്പറയും വിധമാണു തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം, ജേർണ്ണലിസത്തിൽ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ ( മാർക്സിസ്റ്റ്) നോട് കൂറുപുലർത്തുന്നുവെന്ന് തെളിയിക്കുന്ന സ്ഥലം ലോക്കൽ കമ്മറ്റി / ഏരിയാകമ്മിറ്റി സെക്രട്ടറിമാരുടെ കത്ത്, പ്രാദേശികമായി നടന്ന ഏതെങ്കിലും ഡി വൈ എഫ് ഐ ജാഥയിലോ മാർച്ചിലോ മുദ്രാവാക്യവും പാട്ടും നോട്ടീസുമെഴുതിയ പരിചയം (തെളിവുസഹിതം). ഇത്രയധികം കടമ്പകൾ കഴിഞ്ഞു വേണം ഒരാൾ ഇന്റർവ്യൂവിൽ എത്താൻ. സാക്ഷ്യപത്രം നൽകുന്ന ലോക്കൽ നേതാവിന്റെ ഔദ്യോഗിക പക്ഷത്തോടുള്ള കൂറാണു ടിയാനു ജോലികിട്ടാനുള്ള യോഗ്യത നിർണ്ണയിക്കുന്ന ഏറ്റവും വലിയ മാനദണ്ഡം.അതു ശരിയായാൽ എല്ലാം ശുഭപര്യാവസായിയാകും.

കത്തുകൾ സർവ്വശക്തി നേടുമ്പോൾ

ഗവണ്മെന്റ് അധികാര കേന്ദ്രങ്ങളിലോ പാർട്ടി സ്ഥാനങ്ങളിലോ ഇരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനു അയാൾക്ക് വർഷങ്ങളായി നേരിട്ട് അറിയാവുന്ന ആളാണെങ്കിൽ കൂടി ഒരു പാർട്ടി മെമ്പറെയോ അനുഭാവിയെയോ സഹായിക്കണമെങ്കിൽ നിരവധി കടമ്പകളുണ്ട്.പ്രാദേശിക ഘടകങ്ങളിൽ നിന്നു കത്ത് വാങ്ങി മുകളിലേയ്ക്ക് കൊടുത്ത് അവിടെനിന്നും വാങ്ങി വാങ്ങി പലയിടങ്ങളിൽ തട്ടിയും തടഞ്ഞുമാണു അവസാനം നേതാവിന്റെ അടുത്തെത്തുക. ലോക്കൽ മാർക്സിസ്റ്റ് കമ്മറ്റി ആഫീസിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന ആളുകളിൽ 80% ആളുകളും ഇങ്ങനെ കത്തു വാങ്ങാൻ വരുന്നവരാണു. ‘ സെസ്സ്’ പ്രഖ്യാപിച്ചിടങ്ങളിൽ ഉണ്ടാകുന്നതു പോലെ ചില ആനുക്കൂല്യങ്ങൾ അടുത്തിടെ പാർട്ടി ഇക്കാര്യത്തിൽ നടപ്പിലാക്കുകയുണ്ടായി. ലാവ്‌ലിൻ, എ ഡി ബി, ഫോർഡ് ഫൌണ്ഡേഷൻ മുതലായ ആഗോള സ്ഥാപനങ്ങളുടെ ഏജന്റ് മാർക്കും മുന്തിയ ക്രയശേഷിയുള്ള എൻ ആർ ഐ കൾക്കും നാടിന്റെ വികസനം ലക്ഷ്യം വച്ചു ഇത്തരം കത്തുകൾ വാങ്ങാതെ നേതാക്കൻ മാരെ നേരിൽ കാണാവുന്നതാണു.

കത്തുകളുടെ ചരിത്രം

കത്തുകളുടെ ചരിത്രത്തിൽ മറക്കാനാകാത്ത ഒരു അനുഭവം എനിക്കുണ്ട്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലം. സാബ്രാജിത്വശക്തികൾക്ക് ബദൽ ശക്തി നൽകി സോഷ്യലിസ്റ്റ് ചേരി കൊടികുത്തിവാഴുന്നകാലം. സോവിയറ്റ് യൂണിയനിൽ പോയി ഉപരി പഠനം നടത്തുന്നതിനു കൊല്ലത്തുള്ള എന്റെ കൂട്ടുകാരനു ഒരു അവസരം ലഭിച്ചു. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്യുന്നവഴിയിൽ ഇവിടുത്തെ പാർട്ടി പറഞ്ഞാൽ റഷ്യയിൽ പാർട്ടി പ്രത്യേക പരിഗണന നൽകും എന്നു ആരോ അവനോട് പറഞ്ഞു. യാത്ര പോകുന്നതിന്റെ തലേന്നാൾ ഉച്ചയോടെ ചിന്നക്കടയിലുള്ള അവന്റെ വീട്ടിൽ ഞാനെത്തി, അപ്പോൾ അവൻ വീട്ടിലില്ലായിരുന്നു. അവിടെ കാത്തിരുന്ന എനിക്ക് അല്പംസമയം കഴിഞ്ഞപ്പോൾ റോസ് നിറത്തിലുള്ള ഒരു കവറും നീട്ടിപ്പിടിച്ച് വന്ന സതീർഥ്യന്റെ മുഖം ഇന്നും മറകാനാവില്ല. ഞാൻ കത്ത് വാങ്ങി നോക്കി ചിന്നക്കട ലോക്കൽ കമ്മറ്റിയുടെ ലറ്റർ ഹെഡ്ഡിൽ സെക്രട്ടറി എഴുതിയ കത്ത് ഇപ്രകാരമായിരുന്നു.


റ്റു,

: ബ്രിഷ്‌നേവ്

പ്രസിഡന്റ്

സോവ്യയറ്റ് സോഷ്യലിസ്റ്റ് റിപ്പമ്പ്ലിക്ക്


സഖാവേ,

ഈ കത്തുമായി വരുന്ന സ: അനീഷ് നമ്മുടെ പാർട്ടി മെമ്പറും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ(SFI) നേതാവുമാണു . ഉന്നത വിദ്യാഭ്യാർത്ഥം റഷ്യയിലേക്ക് വരുന്ന ഈ സഖാവിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാൻ താത്പര്യപ്പെടുന്നു.

അഭിവാദനങ്ങളോടെ

(ഒപ്പ്)

സി. സുകുമാരൻ

സെക്രട്ടറി

ചിന്നക്കട ലോക്കൽ കമ്മിറ്റി.

ഇതെല്ലാമാണു കത്തുകളുടെ ചരിത്രവും വർത്തമാനവും.

ഭാഷയും കമ്മ്യൂണിസ്റ്റ്കാരും

കേരളാ യൂണിവേഴ്സിറ്റി മലയാളം ബിരുദ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നിർദേശിച്ചിരുന്ന പുസ്തകത്തിൽ ഇ എം എസ്സിന്റെ ഒരു ലേഖനമുണ്ട്. മലയാള ഭാഷയുടെ വളർച്ചയ്ക്ക് ചെയ്യേണ്ട പങ്കെന്തെന്നു വിവരിക്കുന്ന പ്രസ്തുത ലേഖനത്തിൽ സാഹിത്യഭാഷയിലും പത്രഭാഷയിലും വന്ന മാറ്റങ്ങളെയും അതിൽ ഉണ്ടാവേണ്ട അടിസ്ഥാന സങ്കല്പങ്ങളെയും ഇ എം എസ്സ് അക്കമിട്ടു പറയുന്നു. പത്രഭാഷയിൽ വന്നു കൂടുന്ന തെറ്റുകൾ സാമാന്യ ജനത്തിന്റെ ബോധ മണ്ഡലത്തിൽ സൃഷ്ടിക്കുന്ന ആശയപരവും ഭാഷാപരവുമായ ന്യൂനതകൾ ഇ എം എസ്സ് നിരീക്ഷിക്കുന്നുണ്ട് ആ ലേഖനത്തിൽ. കേരളത്തിൽ പത്രപ്രവർത്തകരാകാൻ പഠിക്കുന്ന ഏതൊരാളും ഇ എം എസ്സിന്റെ ഈ പഠനം വായിക്കേണ്ടതാണു. ഭാഷാശാസ്ത്രത്തിലും വ്യാകരണത്തിലും നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെ പുരോഗമനപരമായികാണാനും അത് ആദ്യം നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു ദേശാഭിമാനിയും ചിന്തയുടെ സോഷ്യൽ സയന്റിസ്റ്റ് പ്രസ്സും. ഭാഷാശാ‍സ്ത്ര ആശയങ്ങളെ ആശയലോകത്ത് നിറുത്തുകമാത്രമല്ല അത് പ്രസിദ്ധീകരണ രംഗത്ത് നടപ്പിലാക്കുകയായിരുന്നു അവർ ചെയ്തത്. ഭാഷാപണ്ഡിതന്മാരുടെ ഇടയിൽ പോലും ചർച്ചയുയർത്തിവിടാൻ ഇ എം എസ്സിനും ഐ വി ദാസ്സിനും ഒക്കെ കഴിഞ്ഞിരുന്നു.ആ പൈതൃകത്തിന്റെ തുടർച്ചയിൽ പിന്നീട് വിളഞ്ഞത് എന്തായിരുന്നു.

രണ്ടാഴ്ച്ച മുമ്പ് ഈ പവർ ടോണിന്റെ പരസ്യചിത്രം പോലെ മസിലു കാട്ടി മുഷ്ടിചുരുട്ടി നിൽക്കുന്ന നേതാവിന്റെ ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞു. “രണ്ട് പുസ്തകം ഒരു സഞ്ചിയിലിട്ട് നടന്നാൽ വിപ്ലവം വരില്ലാ“ എന്ന തലക്കെട്ടിൽ വാർത്തയും. അണികളെ ഉത്തേജിതരാക്കിയ ഈ വയാഗ്രാ പ്രസംഗം നടത്തിയ ആൾ ദേശാഭിമാനിയുടെ മുഖ്യചുമതലക്കാരനും എഡിറ്ററും ആണെന്നറിയുമ്പോഴാണു നദി എങ്ങോട്ടാണു ഒഴുകുന്നതെന്നു നമുക്ക് മനസ്സിലാകുന്നത്. സത്യത്തിൽ നൂറായിരം പ്രശ്നങ്ങളും അതിലേറെ ശത്രുക്കളുമായി ദിനങ്ങൾ തള്ളിനീക്കുന്ന ഈ നേതാക്കന്മാർ എന്തിനാണു പുസ്തകം വായിക്കുന്നവരുടെ നേരെ തിരിയുന്നത്. അക്ഷരസ്നേഹികളുടെ കുലം മുടിക്കുകയും ഡ്രില്ല് മാഷുമാരുടെ ഫാസിസ്റ്റ് അജണ്ട പാർട്ടിയിലും പത്രത്തിലും നടപ്പിലാ‍ക്കുകയെന്ന ലക്ഷ്യവുമാണു ഇത്തരം പ്രയോഗങ്ങളിൽ അടയിരിക്കുന്നത്. ഇത്തരം പുതിയ ശരീരങ്ങളാ‍ൺ ഇന്ന് ദേശാഭിമാനി എഡിറ്റ് ചെയ്യുന്നത്, അവരാണു പ്രുഫ് നോക്കുന്നത്. പത്രം ചോറു പൊതിയാനുള്ള ഒരു സാധനമെന്നാണു അവർ കരുതുന്നത്. അവരുടെ കണ്ണിൽ ഇതല്ല ഇതിലും വലിയ അബദ്ധങ്ങൾ നടന്നാലും തടയില്ല.സ്വദേശാഭിമാനിയും കേസരിയും സുകുമാരനും ഇ എം എസ്സും ഉണ്ടായിരുന്ന മലയാള പത്രപ്രവർത്തന രംഗത്ത് ഇന്നു ചൂടുള്ള പട്ടികൾ വിളമ്പി വച്ച് പുതിയ ദേഹണ്ഡക്കാരൻ വിളിക്കുന്നു, ആരു വാങ്ങുമിന്നാരുവാങ്ങുമിന്ന് ഈ ആരാമത്തിന്റെ രോമ....

18 comments:

താപ്പു said...

ഇത്തരം പുതിയ ശരീരങ്ങളാ‍ൺ ഇന്ന് ദേശാഭിമാനി എഡിറ്റ് ചെയ്യുന്നത്, അവരാണു പ്രുഫ് നോക്കുന്നത്. പത്രം ചോറു പൊതിയാനുള്ള ഒരു സാധനമെന്നാണു അവർ കരുതുന്നത്. അവരുടെ കണ്ണിൽ ഇതല്ല ഇതിലും വലിയ അബദ്ധങ്ങൾ നടന്നാലും തടയില്ല.സ്വദേശാഭിമാനിയും കേസരിയും സുകുമാരനും ഇ എം എസ്സും ഉണ്ടായിരുന്ന മലയാള പത്രപ്രവർത്തന രംഗത്ത് ഇന്നു ചൂടുള്ള പട്ടികൾ വിളമ്പി വച്ച് പുതിയ ദേഹണ്ഡക്കാരൻ വിളിക്കുന്നു, ആരു വാങ്ങുമിന്നാരുവാങ്ങുമിന്ന് ഈ ആരാമത്തിന്റെ രോമ....

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

ഈ വാര്‍ത്തയിലെ മണ്ടത്തരങ്ങള്‍ പറഞ്ഞുതന്നാല്‍ വലീയ ഉപകാരം.

അല്ല, മഹാജ്ഞാനികള്‍ ജോലി ചെയ്യുന്ന പത്രങ്ങളിലൊന്നും ഈ വാര്‍ത്ത കണ്ടില്ല. അതുകൊണ്ട് സത്യം അറിയാന്‍ കഴിഞ്ഞതുമില്ല.

താപ്പു said...

പത്രം വായിക്കാനുള്ളതാൺ അനിയാ..
കക്കൂസിൽ കൊണ്ട് പോകാനുള്ളതല്ല
എഴുതിവച്ചാൽ ജീവനുണ്ടാവില്ല
അത് ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന ചൈതന്യമാണു

saju john said...

Dear Thappu,

"Train goes through the mountain hole" തര്‍ജ്ജമ ചെയ്താല് ‍ഇങ്ങനെയാണോ വായിക്കുക "ട്രെയിന്‍ മലദ്വാരത്തിലൂടെ കടന്നു പോയി"


Tracking........

മുക്കുവന്‍ said...

hahaha.. nattupiranthan..wow ...wow..

I cant stop laughing... ok, we will put this in next edition :)

വാഴക്കോടന്‍ ‍// vazhakodan said...

ഇത്തരം സന്ദർഭങ്ങളിൽ ഒരു നിഘണ്ടു മറിച്ചു നോക്കുക, അടുപ്പമുള്ള ഒരു സുഹൃത്തിനോട് വിളിച്ചു ചോദിക്കുക എന്നിങ്ങനെ ധാരാളം മാർഗ്ഗങ്ങൾ ആളുകൾ അവലം‌ബിക്കാറുണ്ട്. അതൊന്നും ഇവിടെയുണ്ടായില്ല.

kashtam ennallathe enthaa parayuka?

Baiju Elikkattoor said...

"രണ്ടാഴ്ച്ച മുമ്പ് ഈ പവർ ടോണിന്റെ പരസ്യചിത്രം പോലെ മസിലു കാട്ടി മുഷ്ടിചുരുട്ടി നിൽക്കുന്ന നേതാവിന്റെ ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞു. “രണ്ട് പുസ്തകം ഒരു സഞ്ചിയിലിട്ട് നടന്നാൽ വിപ്ലവം വരില്ലാ“ എന്ന തലക്കെട്ടിൽ വാർത്തയും. അണികളെ ഉത്തേജിതരാക്കിയ ഈ വയാഗ്രാ പ്രസംഗം നടത്തിയ ആൾ ദേശാഭിമാനിയുടെ മുഖ്യചുമതലക്കാരനും എഡിറ്ററും ആണെന്നറിയുമ്പോഴാണു നദി എങ്ങോട്ടാണു ഒഴുകുന്നതെന്നു നമുക്ക് മനസ്സിലാകുന്നത്."

:)

ചാണക്യന്‍ said...

:)

Anonymous said...

അനിയാ ജീ‍വി

ചൂടാകാതെ, പറ്റിയത് പറ്റി. അത് അവരു തന്നെ സമ്മയിക്കേം ചെയ്തു

പിന്നെ വാര്‍ത്ത വന്നില്ലാന്നൊന്നും പറേല്ലേ, ദാ മനോരമ. കുത്തിയിരുന്ന് ആര്‍ക്കൈവ് തപ്പാനൊന്നും സമയമില്ല. ഇത് ഇന്നത്തെ വാര്‍ത്ത.അത് കണ്ടതിനനല്‍ എടുത്തെന്ന് മാത്രം.

ഇനി മാതൃഭൂമി-1 , മാതൃഭൂമി-2.
അവര്‍ അവരുടെ രാഷ്ട്രീയത്തിലെഴുതി എന്ന്‍ മാത്രം.അല്ലാതെ വീരന്റെ പെങ്ങളുടെ ഭര്‍ത്താവിനെ അരിയാട്ടിച്ചും ജീവിച്ചിരിക്കുന്ന പെങ്ങളെ കൊന്നുമൊന്നുമല്ലല്ലോ?
******

പിന്നെ ഈ വാര്‍ത്തകള്‍ ദേശാഭിമാനിiയിലൊന്ന് കാണിക്കുമോ? കണ്ണ് പഴേ പോലെ പിടിക്കുന്നില്ല.

എസ്.എഫ്.ഐ മന്ത്രിക്കെതിരെ , ലാവ്ലിനും ഇടതുമുന്നണിയും , ഐസക് മുംബൈയില്‍

അതോ ഇതും മാധ്യമസിന്‍ഡിക്കെറ്റ്?

::: അഹങ്കാരി ::: said...

കണ്‍ഗ്രാറ്റ്സ് താപ്പു,

പിന്നെ ജിവി സാബ്, നന്ദകുമാറിനെ പറ്റി ദേശാഭിമാനി തുടരനെഴുതീല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

:)


ഇതില് ഞാനുമ്മൊരു പോശ്റ്റിട്ടിരുന്നു - എങ്കിലുമെന്റെ ദേശാഭിമാനീ...

ജിവി/JiVi said...

താപ്പുച്ചേട്ടാ,

മനോരമയും മാതൃഭൂമിയും നന്ദകുമാറിനെ സെയ്ഫ്ഗാഡ് ചെയ്തത് കാണിച്ചുതന്നതിന് നന്ദി.

താപ്പു said...

ചില ജീവികൾ മറുപടി അർഹിക്കുന്നില്ല, എങ്കിലും അത്താഴപ്പട്ടിണിക്കാർ ഉണ്ടോയെന്ന് വിളിച്ചു ചോദിക്കുന്ന ശീലമ്മുള്ളതു കൊണ്ട് നടയിൽ വന്നവനെ വെറും കൈയ്യോടെ വിടരുതല്ലോ? ജയരാജനും നന്ദകുമാറും ഒന്നും നല്ല പത്രക്കാരായി ഒരു മലയാളിയും കണക്കാക്കും എന്നു ഞാൻ കരുതിന്നില്ല. വാക്കു വിറ്റുണ്ണുന്ന വാസവദത്തമാർ എന്നു മധുസൂദനൻ നായർ എഴുതിയത് ഇത്തരം ആളുകളെ കുറിച്ചാണു.നാട്ടിലെ അവിഹിത ഗർഭ്ഭത്തിന്റെ കഥ പറയുന്ന മഞ്ഞ പത്രത്തോടോ ദേശാഭിമാനി മത്സരിക്കുന്നത് കഷ്ടം

വായന said...

ദേശാഭിമാനി വിശയം കമ്മൂണിസ്റ്റുകാര്‍ക്ക്‌ സംഭവിച്ച അപചയത്തെ വിലയിരുത്താണുള്ള സമയമല്ല... വിഷയം വിവരക്കേടിണ്റ്റെ പത്ര പ്രവര്‍ത്തനമാണു.... ഇത്‌ ദേശാഭിമാനിക്ക്‌ മാത്രം സംഭവിക്കുന്നതുമല്ല.... കമ്മൂണിസ്റ്റുകാര്‍ക്ക്‌ സംഭവിച്ച അപചയം മറ്റൊരു വിഷയവും വിശദമായി ചര്‍ച്ച ചെയ്യേണ്ട കാര്യവുമാണു.... ഓര്‍ക്കേണ്ടത്‌ കമ്മൂണീസത്തിനു സംഭവിച്ചത്‌ തികച്ചും സ്വാഭവികമായ മാറ്റമാണു... അതിണ്റ്റെ പ്രകൃതീല്‍ അടങ്ങിയിരിക്കുന്ന കാര്യം... ഒരു ചാറ്റല്‍ മഴയില്‍ മുളച്ചത്‌ അടുത്ത ചെറു വെയിലില്‍ കരിഞ്ഞുപോകുന്നു എന്നു മാത്രം...

താപ്പു said...

ഒരു അപചയവും ഒരു മേഖലയിൽ മാത്രം സംഭവിക്കുന്നതല്ല. തലയഴുകിയാൽ മറ്റെല്ലാം അഴുകും അതാണു ഇവിടെ സംഭവിച്ചത്. ഇത് പത്രത്തിലെ ഏതെങ്കിലും അക്ഷരതെറ്റിന്റെ പ്രശ്നമല്ല. യുക്തിഹീനമായി ഒരു ആന മണ്ടത്തരം പത്രത്തിന്റെ മുൻപേജിൽ അച്ചടിച്ചതിനെ കുറിച്ചാണു. അത് ഏതെങ്കിലും ലേഖകനു സംഭവിക്കുന്ന ഒരു പിശകല്ല. അത് എല്ലാവർക്കും സംഭവിക്കുന്ന തെറ്റായി ചുരുക്കികാണാനാവില്ല.അങ്ങനെ തെറ്റുകൾ എല്ലാ പേർക്കും സംഭവിക്കുന്നില്ല സംഭവിക്കുകയുമില്ല. പിന്നെ ചെറിയ മഴയും വെയിലും ശരിയാണു ഭൂമിയുടെ പ്രായം കണക്കാക്കുമ്പോൾ വെറും ചെറിയകാലത്തെ കുമിൾ മാത്രം . പക്ഷേ കേരള ചരിത്രം എന്നിങ്ങനെ നോക്കുമ്പോൾ അത്ര ചെറുതായി കാണാൻ തലമുറനീണ്ട കമ്മ്യൂണിസ്റ്റ് വിരോധം തന്നെ വേണം സാപ്പി.

Sureshkumar Punjhayil said...
This comment has been removed by the author.
ജിവി/JiVi said...

“നാട്ടിലെ അവിഹിത ഗർഭ്ഭത്തിന്റെ കഥ പറയുന്ന മഞ്ഞ പത്രത്തോടോ ദേശാഭിമാനി മത്സരിക്കുന്നത് കഷ്ടം“

ശരിയാ, മഞ്ഞ പത്രക്കാരന്റെ തോളില്‍ കൈയ്യിട്ടു നടക്കുന്നതാ അന്തസ്സ്. അവനെ കോടതി ശിക്ഷിച്ച വാര്‍ത്ത നല്‍കരുത്. (ആ വാര്‍ത്ത നല്‍കിയത് മഞ്ഞ പത്രക്കാരനോട് മത്സരിക്കുന്ന് എന്ന വ്യാഖ്യാനത്തിന് താപ്പൂ) അതിനെതിരെ അവന്‍ അപ്പീല്‍ നല്‍കുന്ന വാര്‍ത്ത കൊടുക്കുകയും വേണം.