Friday, July 17, 2009

കുറ്റപ്പുഴ (Crime River) ഒഴുകി പെരിയാറായ കഥ (ഒന്നാം ഭാഗം)

ജുണ്‍ 26. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വന്ന ഏറ്റവും കരാളമായ ഏകാ‍ധിപത്യ ആക്രമണം നടന്നിട്ട് ഇന്നേക്ക് 34 വയസ്സു തികയുന്നു. 1975 ജൂണ്‍ 26 നാണ് ഇന്ദിരാഗാന്ധി ആ കറുത്ത കാലത്തിനു തുടക്കം കുറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നു നാം ആഘോഷിക്കുന്ന മഹാ
വിപ്ലവകാരികള്‍ മിക്കവരും അനുസരണയുള്ള ആട്ടിന്‍ കുട്ടികളെ പോലെ കുടുംബനാഥന്മാരായി കഴിഞ്ഞ കാലമായിരുന്നു അത്. പക്ഷെ ആ കാലത്തിന്റെ നിശബ്‌ദതയില്‍ അടവെച്ചു വിരിയിച്ച തിളക്കമാര്‍ന്ന വിദ്യാര്‍ത്ഥി നേതാക്കന്മാരുടെ ഒരു നീണ്ട നിരയുണ്ടായി.അടിയന്തരാവസ്ഥയിലെ ക്രൂര
മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്കു മാത്രമായിരുന്നു. അങ്ങനെ ഉപദ്രവിക്കാനായി പോലീസ്സ് തിരഞ്ഞെടുത്തവരില്‍ പിൽകാലത്ത് രാഷ്ട്രീയ നേതൃത്വത്തില്‍ ഏറ്റവും മുകളിലെത്തിയ ചെറുപ്പക്കാരന്‍ ശ്രീ പിണറായി വിജയനാണ്. അക്കാലത്ത് വിജയനെ പോലെയോ അതിലും ക്രൂരമായോ പോലീസ്സ് മര്‍ദ്ദനങ്ങളേറ്റു വാങ്ങിയവര്‍ പലരും ഇന്ന് രാഷ്ട്രീയ ചിത്രത്തിലില്ല .ഇടതു യുവജനവിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും ആര്‍.എസ്സ്.എസ്സ് പോലുള്ള ചുരുക്കം ചില സംഘങ്ങളില്‍ പെട്ടവര്‍ക്കും ഇക്കാലയളവില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ വിവരണാതീതമാണ്. അന്ന് ബാല്യകാലം നീന്തുകയായിരുന്ന ഞങ്ങള്‍ മഹാസഹനത്തിന്റെ പര്‍വ്വതങ്ങളെ നോക്കി കാണുന്ന സ്നേഹാദരങ്ങളോടെയാണ് ഇന്നും ആ നേതാക്കന്മാരെ കാണുന്നത്.

സമയം അന്ന്

സമയം അന്ന് , ഇത്ര വേഗത്തില്‍ ചലിച്ചിരുന്നില്ല. ഞങ്ങളുടെ അയല്‍‌പക്കങ്ങളില്‍ ഇന്നത്തെ പോലെ അപരിചിതര്‍ വന്നു താമസിച്ചിരുന്നില്ല . ബുള്‍ഡോസര്‍ വന്ന് ഞങ്ങളുടെ പാരു മണ്ണ് ഇളക്കിമറിച്ചു തുടങ്ങിയിരുന്നില്ല.സ്വാശ്രയ ക്യാപ്പിറ്റേഷന്‍ ഫീയില്‍ ഞങ്ങളുടെ നാട്ടിലെ കൌമാരം
കെട്ടിയിട്ട വളര്‍ത്തുനായയുടെ രൂപം പ്രാപിച്ചുരുന്നില്ല. കാളിദാസന്‍ പറഞ്ഞതു പോലെ “ഭ്രൂവിലാസനഭിഞ്ഞക്കളായ“ പെണ്‍ക്കുട്ടികള്‍ ദാവണി ചുറ്റി പള്ളിയില്‍ നിന്നോ അമ്പലത്തില്‍ നിന്നോ മഞ്ഞവെയിലില്‍ മടങ്ങി വരുന്നത് നിത്യ കാഴ്ചകളായിരുന്നു. ഈ ദിനങ്ങളില്‍ പ്രഭാത ഭേരികള്‍ “ മെയ് ദിനവും“ “ഭഗത്‌സിങ്ങ് ദിനവും“ “രക്തസാക്ഷികള്‍ അമരന്‍“മാരെന്നു ഓര്‍മ്മപ്പെടുത്തിയിരുന്നു.അങ്ങനെയൊരു കാലത്തിന്റെ ഗൃഹാതുരത പറ്റി നില്‍ക്കുന്ന ഒരു ക്യാമ്പസ്സ് അങ്കണത്തിലേക്ക് കഥാപ്രസംഗക്കാരന്‍ ചെയ്യുന്നതു പോലെ ക്ലീഷേയായ ഒരു പ്രയോഗത്തിലൂടെ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.

കേരളത്തിന്റെ പുരാതന വ്യാപാര തലസ്ഥാനമേത് എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ അതു കൊല്ലമാണ് ,അതുകൊണ്ടാണ് കൊല്ലം കണ്ടവനു ഇല്ലം വേണ്ടായെന്നു ഞങ്ങള്‍ പണ്ടേ പാടി നടന്നിരുന്നത്. വിദേശാധിനിവേശത്തിന്റെ പ്രാചീന മുദ്രകള്‍ ഇന്നും മാഞ്ഞു പോയിട്ടില്ലാത്ത ഈ
തീരദേശ ജില്ല കേരള ചരിത്രത്തിനു നല്‍കിയ സംഭാവനകള്‍ വൈവിധ്യം നിറഞ്ഞതാണ്. കശുവണ്ടിയുടെയും കയറിന്റെയും കഥകളെ കൂടാതെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സമരഗാഥകളും കൊല്ലം കേരളത്തിനു വേണ്ടുവോളം നല്‍കിയിട്ടുണ്ട്.കായലും കടലും പ്രണയബദ്ധരായി നില്‍ക്കുന്ന
ഈ നഗരഹൃദയത്തിലാണ് “ ടി.കെ.എം. എഞ്ചിനീയറിങ്ങ് കോളെജ് “ ഒരു മുഗൾ പ്രൌഡിയുടെ ഉടുത്ത് കെട്ടോടെ നില്‍ക്കുന്നത്. ഈ കോളെജ് ഒരു സ്വകാര്യ സംഭരമാണെങ്കില്‍ കൂടി തലവരി പണം വാങ്ങുന്ന സ്വാശ്രയ അറവുശാല രൂപത്തിലുള്ളതായിരുന്നില്ല. മെറിറ്റ് അന്നും ഇന്നും
അവിടെ ഒരു പ്രധാനമായ അളവുകോലായിരുന്നു. അടിയന്തരാവസ്ഥയും തുടര്‍ വര്‍ഷങ്ങളും കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തീപിടുത്തമുണ്ടാക്കുമ്പോള്‍ ടി.കെ.എം അതിന്റെ മുന്നില്‍ നടന്നിരുന്നു. അടിയന്തരാവസ്ഥയില്‍ ലോക്കപ്പ് മരണമടഞ്ഞ രാജന്‍ ഒരു എഞ്ചിനീയറിങ്ങ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു എന്നോര്‍മ്മിക്കുക ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസമാണ്. അന്നത്തെ പ്രൊഫഷണല്‍ കോളെജുകള്‍ ഇന്നത്തെ പോലെ അരാഷ്ട്രീയത പെറ്റുപെരുക്കുന്ന ഈറ്റുപുരകളായിരുന്നില്ല.1976 മുതല്‍ 1981 വരെ ടി.കെ.എം.ലെ ഒരു ബാച്ചിനെ ഇന്നു മുകളില്‍
നിന്നു വീക്ഷിക്കുന്നത്, കേരളത്തിന്റെ വിദ്യാഭാസ-രാഷ്ട്രീയ വ്യതിയാനത്തെ പറ്റി അന്വേഷിക്കുന്ന ഏതു സാമൂഹ്യ ശാസ്ത്രജ്ഞനും കൌതുകമുണര്‍ത്തുന്നതൊന്നാണ്.

1976 ല്‍ ആരംഭിക്കുന്ന ഒരു ബാച്ചില്‍ ഊട്ടി പബ്ലിക്ക്സ്‌ക്കൂളിലേതു പോലുള്ള ഒരു പബ്ലിക്ക് സ്ക്കുള്‍ ജീവിതത്തിന്റെ പൊലിപ്പമുള്ള ഒരു ഭാണ്ഡവുമായി “ദിലീപ് രാഹുലന്‍ “ എന്ന ധനിക വിദ്യാര്‍ത്ഥി ഓക്സ്ഫോഡ് ഇംഗ്ലീഷ് ഉച്ചാരണ വടിവോടെ ടി.കെ.എം കോളെജില്‍ പഠിക്കാന്‍ വന്നു. കേരളത്തിന്റെ
രാഷ്ട്രീയ രംഗത്തും ഉദ്ദോഗസ്ഥരംഗത്തും പിന്നീട് പ്രഗത്ഭരായി തീര്‍ന്ന ഒരു വലിയ സഹപാഠി സംഘത്തോടോപ്പം ദിലീപ് കിരീടം വെക്കാത്ത രാജാവിനെ പോലെ എഞ്ചിനീയറിങ്ങ് വിദ്യാഭാസം പൂര്‍ത്തിയാക്കുകയായിരുന്നു. വിദ്യാഭാസത്തെ തുടര്‍ന്ന് ഡ‌ല്‍ഹിയിലേക്ക് പോയ ഈ ബഹായി
മതക്കാരന്‍ അവിടെ വെച്ച് ഒരു ഇറാനി പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കുകയും, താന്‍സാനിയയിലേക്ക് പോവുകയും ചെയ്തു. താന്‍സാനിയയിലേക്കുള്ള ഇയാളുടെ യാത്രക്കും, ഇഴയടുപ്പമുള്ള ഒരു ക്ലാസ്സ് മേറ്റ് കഥ പറയാ‍നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള
ധാരാളം കുട്ടികള്‍ നമ്മുടെ എഞ്ചിനീയറിങ്ങ് മെഡിക്കല്‍ കോളെജുകളില്‍ പഠിക്കാനെത്തിയിരുന്നു. അക്കൂട്ടത്തില്‍ ടി.കെ.എം കോളെജില്‍ എത്തിയ താന്‍സാനിയക്കാരുമായുള്ള സൌഹൃദം വികസിച്ചാണ് വിദ്യാഭാസത്തിനു ശേഷം തൊഴിലും ബിസിനസ്സും തേടി ദിലീപ് അടക്കമുള്ള പലരെയും താന്‍സാനിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്തിച്ചത്. താന്‍സാനിയയില്‍ വലിയൊരു ബിസിനസ്സ് സാമ്രാജ്യം തന്നെ ദിലീപ് പടുത്തുയര്‍ത്തി. ദിലീപിന്റെ ബാച്ചിലെ വളരെ മിടുക്കനായ ഒരാള്‍ ഡല്‍ഹിയില്‍ ജോലി തേടി വന്ന് അവിടെ സ്ഥിര താമസക്കാരനായി
കഴിയുന്നുണ്ടായിരുന്നു.ഡല്‍ഹിയിലെ എഞ്ചീനീയര്‍ മാരുടെ കൂട്ടത്തിലും ബിസിനസ്സുകാരുടെ കൂട്ടത്തിലും അവഗണിക്കാനാവാത്ത ഒരു തലച്ചോറാണ് അയാളുടെത്. പിന്നീട് പൂര്‍ണ്ണമായും ബിസിനസ്സ് രംഗത്ത് ചുവടുറപ്പിച്ച ഇദ്ദേഹമാണ് ഊര്‍ജ്ജോത്പാദന മേഖലയില്‍ ലോകരാജ്യങ്ങള്‍
നിക്ഷേപിക്കാന്‍ പോകു്ന്ന ഭീമന്‍ തുകകളെ കുറിച്ചും അതിന്റെ വിനിമയ ശൃംഗലകളില്‍ കണ്ടെത്താവുന്ന പുതിയ ബിസിനസ്സ് മേഖലകളെ കുറിച്ചും ദിലീപ് രാഹുലനെ ബോധവാനാക്കുന്നത്. അത്തരത്തില്‍ തുറന്നുകിട്ടിയ മേഖലകളിലേക്ക് ഉപദേഷ്ടാവിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ദിലീപ് പടര്‍ന്നു കയറുന്നതാണ് പിന്നീട് കണ്ടത് .ഡല്‍ഹിയിലെ ഈ മലയാളി സ്നേഹിതനാണ് പിന്നീട് “കൈരളി ചാനലിന്റെ“ ആസൂത്രണ ആലോചന സംഘങ്ങളില്‍ ബൌദ്ധിക വെളിച്ചം വിതറിയിരുന്നത് എന്നത് ചരിത്രത്തിന്റെ മറ്റൊരു പ്രധാന യാദൃശ്ചികതയാണ്.

ഊര്‍ജ്ജ മാഫിയയും നവമുതലാളിത്വവും

കഴിഞ്ഞ നൂറ്റാണ്ടില്‍ രാജ്യങ്ങള്‍ യുദ്ധങ്ങള്‍ക്കായി ചിലവിട്ട തുകയുടെ ഭീമാകാരമായ പങ്ക് തങ്ങളുടെ കീശയിലാക്കാനായി എന്നതാണ് അമേരിക്ക പോലുള്ള സാമ്പത്തിക അധീശ രാജ്യങ്ങളുടെ ചടുലമായ വളര്‍ച്ചക്ക് വഴിവെച്ച പ്രധാനകാരണങ്ങളിലെന്ന്. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിനായി
ചിലവഴിച്ച തുകയോട് അടുത്തു വരുന്ന സംഖ്യ ഈ നൂറ്റാണ്ടില്‍ രാജ്യങ്ങള്‍ ഊര്‍ജ്ജോത്പാദന പദ്ധതികള്‍ക്കായി ചിലവിടും എന്ന തിരിച്ചറിവാണ് ലോകമുതലാളിമാരെ ഊര്‍ജ്ജ രംഗത്തേക്ക് കണ്ണൂവെപ്പിച്ചതും അതിന്റെ തുടര്‍നാടകങ്ങള്‍ സൃഷ്ടിച്ചതും. 80 കളിലും 90കളിലും എന്ററോണ്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യയില്‍ കടന്നു വന്ന് നമ്മുടെ പദ്ധതി പണം കൊള്ളയടിക്കുന്നതും അതിനായി പ്രകൃതിയെ തന്നെ ക്രൂരമായി വേട്ടയാടപ്പെടുന്നതും ഈ സൌകര്യങ്ങളൊരുക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും ഉദ്ദ്യോഗസ്ഥ പ്രമുഖന്മാരും ദല്ലാള്‍മാരായി തീരുന്നതും "Power Politics" എന്ന പുസ്തകത്തില്‍ അരുന്ധതി റോയ് സവിസ്തരം പ്രതിപ്പാദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക അധിനിവേശത്തിന്റെയും മൂലധന ചൂഷണത്തിന്റെയും എറ്റവും പുതിയ സംഭവവികാസമാണ് ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ വഴി നടപ്പിലാവുന്നത്. അത് കുറച്ച് ആണവ ഇന്ധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള ജാതകം മാത്രമാണെന്നു കരുതന്നവര്‍ അന്ധന്‍ ആനയെ കണ്ടതു പോലെ കാര്യങ്ങള്‍ ഗ്രഹിക്കുന്നവരാണ്. ആണവ നിലയങ്ങളുടെ സ്ഥാപനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വിനിയോഗിക്കാന്‍ പോകുന്ന അപരിമേയമായ തുക, അത് ചിലവിടേണ്ട പദ്ധതികളുടെ എല്ലാ ചാനലുകളിലും ഇടപ്പെട്ടുകൊണ്ട് തങ്ങളുടെ കീശയിലാക്കുകയെന്ന ആധുനിക സാമ്രാജ്യത്വ ധനതത്രമാണ് ഈ കരാര്‍ എളുപ്പമാക്കി തീര്‍ക്കുന്നത്. അതുകൊണ്ടാണ് റിലയന്‍സ്സും മറ്റ് മുതലാളിമാരും പാര്‍ലിമെന്റ് മെമ്പര്‍മാരെ വന്‍ വിലക്കു വാങ്ങി കൊണ്ട് പോലും മന്‍‌മോഹന്‍ സര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ ഇറങ്ങി പുറപ്പെട്ടത്.

ഓരോ രാജ്യങ്ങളിലെയും ഗവര്‍മെന്റുകളെ വിലക്കെടുക്കാനും, അതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ ദല്ലാള്‍മാ‍രെ അയക്കാനും അവര്‍ക്കനുക്കുലമായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പോലും നിയന്ത്രിക്കാനും സാമ്രാജ്യത്വം പദ്ധതിയിടുന്നത് ഇതു കൊണ്ടാണ് . അതിനെല്ലാം പിറകില്‍ ആഗോള
സാമ്രാജ്യത്വത്തിന്റെ (Empire) ബിസിനസ്സ് താല്പര്യങ്ങള്‍ മാത്രമാണ്. സാമ്രാജ്യത്വ നീരാളി കൈകളെ ഇത്തരത്തില്‍ മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിലും നമ്മുടെ അഭിനവ മാര്‍ക്സിസ്റ്റുകള്‍ പോലും പരാജയപ്പെട്ടിരിക്കുന്നു.അവര്‍ മേല്‍കൈയുള്ള ഏതെങ്കിലും അധീശ രാഷ്ട്ര
ദേശീയതയായി ഇതിനെ ചുരുക്കി കാണുക മാത്രമാണ് ചെയ്യുന്നത്. ഏതു സമയത്തും ലോകത്തിന്റെ ഏതു കോണിലും കേന്ദ്രം ഷിഫ്റ്റ് ചെയ്യാവുന്ന ഒന്നാണ് എമ്പയര്‍ എന്നു പുതിയ ചിന്തകര്‍ വിളിക്കുന്ന നവസാമ്രാജ്യത്വം. അതിന് മുമ്പ് നിലവിലുണ്ടായിരുന്നതു പോലെ തിരശ്ചീനമായി,
സ്ഥലപരമായി മാത്രം വളരുന്ന സാമ്രാജ്യത്വവുമായി യാതൊരു ബന്ധവുമില്ല.മുതലാളിത്വത്തിന്റെ ഈ പുതിയ പ്രജന‌ന തന്ത്രങ്ങളോട് ചേര്‍ത്തു മാത്രമേ നടപ്പു കാലത്തിന്റെ ഊര്‍ജ്ജ രാഷ്ട്രീയത്തെ കാണുവാന്‍ കഴിയൂ. അതിനായി മുതലാളിത്വം കിട്ടാവുന്ന എല്ലാ സാഹചര്യങ്ങളെയും
ഉപയോഗപ്പെടുത്തുന്നുവെന്നു മാത്രമേയുള്ളൂ. സ്ഥലകാലങ്ങളുടെ സൌകര്യങ്ങളെ അനുകൂലമാക്കി തീര്‍ക്കുന്ന തരത്തില്‍ കരുക്കള്‍ മാറ്റുകയാണ് അവര്‍ ചെയ്യുന്നത്.

കേരളീയപ്രവേശം ഒരു ഖദര്‍ നാടകം

താന്‍സാനിയയില്‍ നേടിയ ബിസിനസ്സ് വളര്‍ച്ച താമസിയാതെ ദിലീപ് ദുബൈയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഈ കാലയളവില്‍ S.N.C Lavlin എന്ന ബഹുരാഷ്ട്ര ഊര്‍ജ്ജ ഭീമന്റെ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചുമതലക്കാരനായി മാറാന്‍ ദിലീപിനായി.വിദ്യാഭാസത്തിനു ശേഷം തൊഴിലു തേടി ഒരിക്കല്‍ ഇന്ത്യ വിട്ട ദിലീപ് തന്റെ മേലുള്ള ഔദ്യോഗിക ചുമതലകളോടെ ഇന്ത്യന്‍ രാഷ്ട്രിയ തീരുമാനങ്ങളില്‍ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങളാരംഭിച്ചു. കേരളത്തിലെ ഊര്‍ജ്ജ ക്ഷാമം അതിന്റെ പാരമ്യത്തിലെത്തുകയും അടിയന്തരമായി ആ രംഗത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത
ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ മലയാളത്തില്‍ പ്രവേശിക്കുന്നത്. നിയമ പണ്ഡിതനായ സാക്ഷാല്‍ പത്മരാജന്‍ വൈദ്യുത വകുപ്പ് ഭരിച്ചരുളുന്ന കാലം. പഴക്കം ചെന്ന ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി ലാവ്‌ലിന്‍ തടസ്സങ്ങളില്ലാതെ
പത്മരാജന്‍ വക്കീലില്‍ നിന്നും നേടി. വൈദ്യുത മന്ത്രി പദവിയില്‍ നീണാള്‍ വാഴാനാവതെ പോയ പത്മരാജന്റെ പിന്മുറക്കാരനായി പഴയ വിദ്യാര്‍ത്ഥി നേതാവും, ആദര്‍ശ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിനായി പുട്ടിന്റെ അരിപ്പയില്‍ അരിച്ചാല്‍ മാത്രം വേര്‍തിരിച്ചു കിട്ടുന്നവനുമായ യുവ തുര്‍ക്കി ശ്രീമാന്‍ കാര്‍ത്തികേയന്‍ അധികാരസ്ഥനായി. അധികം സംസ്സാരിക്കാത്ത പ്രകൃതക്കാരന്‍ ആദര്‍ശത്തിന്റെ ഫ്ലേവര്‍ കൂടിയുണ്ടെങ്കില്‍,ആരാണ് ഇയാളെ ചാക്കിലാക്കുക അതും അഴിമതിയെന്നു കേട്ടാല്‍ സര്‍വ്വവും ത്യജിക്കുന്ന എ.കെ.ആന്റണിയെ പോലെ ഒരാളുടെ മന്ത്രി സഭയിലിരിക്കുന്ന കാലത്ത്. മേപ്പടിയാന് ഒരു കുടമണി കെട്ടുന്നതിന് യോജിച്ച ഒരാളെ തേടി ദിലീപന്‍ വലഞ്ഞു. അക്കാലത്ത് തന്റെ പഴയ സഹപാഠിയും ഒന്നു രണ്ട് ഗള്‍ഫ് എപ്പിസോഡുകള്‍ക്കു ശേഷവും പച്ച പിടിക്കാത്തവനുമായ വര്‍ക്കല സ്വദേശിയെ കണ്ടുമുട്ടുന്നു. ദീര്‍ഘകാലമായി തന്റെ ഉറക്കം കെടുത്തുന്ന ഒരു വാത രോഗത്തിനുള്ള കുറുന്തോട്ടിയല്ലയോ ,വാളിയടിച്ച് ഇങ്ങനെ തേരാ പാരാ നടക്കുന്നതെന്ന് ദിലീപനു പെട്ടന്നു ബോധോദയമുണ്ടായി. ഈ സതീര്‍ത്ഥ്യത്തിന്റെ പഴയ കീറിയ ഖദറുടുപ്പും മുണ്ടും പരസ്യ ചിത്രത്തിലെന്നതു പോലെ ദിലീപന്റെ കണ്ണില്‍ നിറഞ്ഞു. ഇന്നത്തെ വൈദ്യുതമന്ത്രിയുടെ തോളില്‍ കൈയിട്ട് നടന്നിരുന്ന ഈ പഴയ കെ.എസ്.യു.കാരനല്ലാതെ മറ്റാരാണ് യുവതുര്‍ക്കിയെ കുപ്പിയിലാക്കുന്നതെന്നോര്‍ത്ത് ദിലീപന്‍ ഉത്സാഹപുളകിതനായി. പിന്നെയൊന്നു ആലോചിക്കാനുണ്ടായില്ല S.N.C Lavlin ന്റെ ഇന്ത്യന്‍ ചുമതലക്കാരനായി തന്റെ സഹപാഠിയെ
സര്‍വ്വാഡപരങ്ങളോടെയും ദിലീപ് വാഴിച്ചു. പിന്നെ ഈ അഭിനവ ഇന്ത്യന്‍ ചുമതലക്കാരന്റെ പൂണ്ടു വിളയാട്ടമായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ആദര്‍ശധീരനായ മന്ത്രി മാത്രമല്ല വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട സെക്രട്ടറിമാര്‍, ബോര്‍ഡ് മെമ്പര്‍മാര്‍, സാങ്കേതിക വിദഗ്‌ദര്‍ ഇവരുടെയെല്ലാം ഇഷ്ടതോഴനായി തീരാന്‍ നമ്മുടെ ചുമതലക്കാരനു കഴിഞ്ഞു. വകുപ്പിനുള്ളിലെ ഉന്നതാധികാര പടലപ്പിണക്കങ്ങളും
സൌന്ദര്യ പിണക്കങ്ങളും പറഞ്ഞു തീര്‍ക്കുന്നതും ശുപാര്‍ശകള്‍ ചെയ്യുന്നതും വരെ എത്തി ചുമതലക്കാരന്റെ ചുമതലകള്‍. ഈ കാലഘട്ടത്തില്‍വേണ്ടത്ര കൂടിയാലോചനകള്‍ ഒന്നുമില്ലാതെ പള്ളിവാസല്‍- ചെങ്കുള്ളം - പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി ഒന്നു രണ്ട് കരാറുകള്‍
കാര്‍ത്തികേയനില്‍ നിന്നും വെള്ള പേപ്പറില്‍ ഒപ്പിട്ടു ശേഖരിക്കാന്‍ ‍ ഇയാള്‍ക്കായി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവിട്ട് നടത്തുന്ന ഈ നവീകരണ പ്രവര്‍ത്തനത്തിന്റെ കരാറുകള്‍ നേടിയെടുക്കുവാനുള്ള ശ്രമങ്ങള്‍ ലാവ്‌ലിനും അതിന്റെ അനുബന്ധ ഗുണഗണങ്ങള്‍ സമ്പാദിക്കാനുള്ള
ശ്രമങ്ങള്‍ മറുപക്ഷവും കൊണ്ട് പിടിച്ച് നടത്തി കൊണ്ടിരിക്കുമ്പോഴാണ് കാലം അടുത്തൊരു രംഗത്തിനായി കര്‍ട്ടനിട്ടത്. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രി സഭ പോവുകയും കാര്‍ത്തികേയന്‍ മന്ത്രിയല്ലാതാവുകയും ചെയ്തു. തുടങ്ങി വെച്ച വികസനത്തിന്റെ
മഹാജാതകങ്ങള്‍ പകുതി വഴിയിലുപേക്ഷിച്ച് അദ്ദേഹം കണ്ണീരോടെ പടിയിറങ്ങുന്നതാണ് മലയാളികള്‍ കണ്ടത്.

സി.ബി.ഐ കോടതി ഇപ്പോള്‍ നിരീക്ഷിച്ചതു പോലെ സംസ്ഥാന ഖജനാവിനു കോടികളുടെ നഷ്ടമുണ്ടാക്കിയ ഒരു വന്‍ അഴിമതിയുടെ ഗൂഡാലോചനകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചത് എ.കെ.ആന്റണിയുടെ ഗവര്‍മെന്റില്‍ നിന്നുള്ള കാര്‍ത്തികേയന്റെ നേതൃത്വത്തിലാണ്.
കേരളം കണ്ട ഒരു വലിയ അഴിമതിയുടെയും ഗൂഡാലോചനയുടെയും കഥകള്‍ ഒഴുകി തുടങ്ങിയിട്ടേയുള്ളൂ അത് കുലം കുത്തിമറിയുന്ന മഹാസരിത് സാഗരമായി നമ്മുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ കടലെടുത്തതെങ്ങനെയന്ന സംഭവബഹുലമാ‍യ കഥകള്‍ക്കായി കാതോര്‍ത്തിരിക്കുക.

അടിക്കുറിപ്പ് :
പ്രസ്തുത ലേഖനത്തില്‍ ചിലപേരുകള്‍ ഒഴിവാക്കിയിരിക്കുന്നത് മനഃപൂര്‍വ്വമാണ്. എല്ലാം കണ്ടവന്റെ ഒരു നിര്‍മമത്വമാണ് അത്തരമൊരു ഒഴിവാക്കലിനു ആധാരം.

18 comments:

താപ്പു said...

സി.ബി.ഐ കോടതി ഇപ്പോള്‍ നിരീക്ഷിച്ചതു പോലെ സംസ്ഥാന ഖജനാവിനു കോടികളുടെ നഷ്ടമുണ്ടാക്കിയ ഒരു വന്‍ അഴിമതിയുടെ

ഗൂഡാലോചനകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചത് എ.കെ.ആന്റണിയുടെ ഗവര്‍മെന്റില്‍ നിന്നുള്ള കാര്‍ത്തികേയന്റെ നേതൃത്വത്തിലാണ്.

കേരളം കണ്ട ഒരു വലിയ അഴിമതിയുടെയും ഗൂഡാലോചനയുടെയും കഥകള്‍ ഒഴുകി തുടങ്ങിയിട്ടേയുള്ളൂ അത് കുലം കുത്തിമറിയുന്ന മഹാസരിത് സാഗരമായി നമ്മുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ കടലെടുത്തതെങ്ങനെയന്ന സംഭവബഹുലമാ‍യ കഥകള്‍ക്കായി കാതോര്‍ത്തിരിക്കുക.

സമയം അന്ന് , ഇത്ര വേഗത്തില്‍ ചലിച്ചിരുന്നില്ല. ഞങ്ങളുടെ അയല്‍‌പക്കങ്ങളില്‍ ഇന്നത്തെ പോലെ അപരിചിതര്‍ വന്നു താമസിച്ചിരുന്നില്ല .ബുള്‍ഡോസര്‍ വന്ന് ഞങ്ങളുടെ പാരു മണ്ണ് ഇളക്കിമറിച്ചു തുടങ്ങിയിരുന്നില്ല.സ്വാശ്രയ ക്യാപ്പിറ്റേഷന്‍ ഫീയില്‍ ഞങ്ങളുടെ നാട്ടിലെ കൌമാരം
കെട്ടിയിട്ട വളര്‍ത്തുനായയുടെ രൂപം പ്രാപിച്ചുരുന്നില്ല. കാളിദാസന്‍ പറഞ്ഞതു പോലെ “ഭ്രൂവിലാസനഭിഞ്ഞക്കളായ“ പെണ്‍ക്കുട്ടികള്‍ ദാവണി ചുറ്റി പള്ളിയില്‍ നിന്നോ അമ്പലത്തില്‍ നിന്നോ മഞ്ഞവെയിലില്‍ മടങ്ങി വരുന്നത് നിത്യ കാഴ്ചകളായിരുന്നു. ഈ ദിനങ്ങളില്‍ പ്രഭാത ഭേരികള്‍ “ മെയ് ദിനവും“ “ഭഗത്‌സിങ്ങ് ദിനവും“ “രക്തസാക്ഷികള്‍ അമരന്‍“മാരെന്നു ഓര്‍മ്മപ്പെടുത്തിയിരുന്നു.അങ്ങനെയൊരു കാലത്തിന്റെ ഗൃഹാതുരത പറ്റി നില്‍ക്കുന്ന ഒരു ക്യാമ്പസ്സ് അങ്കണത്തിലേക്ക് കഥാപ്രസംഗക്കാരന്‍ ചെയ്യുന്നതു പോലെ ക്ലീഷേയായ ഒരു പ്രയോഗത്തിലൂടെ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.

ഉറുമ്പ്‌ /ANT said...

ഒരു കഥപറയുന്ന സുഖം.
നന്നായി താപ്പു. :)

Anonymous said...

ഞാന്‍‌‌ താപ്പുവിന്റെ ഫാനായി :-) പേരുകളും കൂടി ആവാര്‍‌‌‌‌‌‌ന്നു, അഥവാ യഥാര്‍‌‌‌‌ത്ഥ പേരില്ലെങ്കിലും പെട്ടെന്ന് മനസ്സിലാവാന്‍ പറ്റുന്ന തരത്തില്‍‌‌‌‌ എന്തെങ്കിലും വേണ്ടതായിരുന്നു.

Anonymous said...

-കേരളത്തിലെ ഊര്‍ജ്ജ ക്ഷാമം അതിന്റെ പാരമ്യത്തിലെത്തുകയും അടിയന്തരമായി ആ രംഗത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത
ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ മലയാളത്തില്‍ പ്രവേശിക്കുന്നത്.-

ഇടുക്കി, ലോവര്‍ പെരിയാര്‍ തുടങ്ങിയ പദ്ധതികള്‍ അതിനു മുന്‍പേ നടപ്പിലാക്കിയവ. അന്നും ലാവലിന്‍ ഇവിടെ ഉണ്ടായിരുന്നു.

ബാക്കിയും പോരട്ടെ. കാതോര്‍ത്തിരിക്കാം. എന്നാലും കാര്‍ത്തി തുടങ്ങി വെച്ചിടത്തു നിന്ന് പിന്നാക്കും പോകുവാന്‍ പിന്നെ വരുന്നവര്‍ക്ക് കഴിയുമായിരുന്നോ ഇല്ലയോ എന്നും വിശദീകരിക്കുമല്ലോ. എം.ഒ.യു റൂട്ടിനും ഒരു റോള്‍ വേണം. അതിനു പിന്നിലെ സാമ്രാജ്യത്വ ഗൂഡാലോചനയെക്കുറിച്ചും.

saju john said...

ജില്ലാദ്ധ്യക്ഷന്റെ ചോദ്യം -- "ജനകനൃപതി തന്‍ വില്ലെടുത്താരൊടിച്ചാന്‍?";
"അല്ലേ ഞാനല്ല" -- വിദ്യാര്‍ത്ഥികളതിഭയമോടുത്തരം ചൊല്ലിയേവം
തെല്ലും കൂസാതെയദ്ധ്യാപകനതിവിനയത്തോടെ "യെന്‍ ക്ലാസിലാരും
വില്ലല്ലീച്ചൂരല്‍ പോലും തൊടുവതിനു തുനിഞ്ഞീടുകി"ല്ലെന്നുരച്ചാന്‍

! said...

വരാനിരിക്കുന്ന ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Anonymous said...

""കേരളത്തിലെ ഊര്‍ജ്ജ ക്ഷാമം അതിന്റെ പാരമ്യത്തിലെത്തുകയും അടിയന്തരമായി ആ രംഗത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത
ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ മലയാളത്തില്‍ പ്രവേശിക്കുന്നത്. നിയമ പണ്ഡിതനായ സാക്ഷാല്‍ പത്മരാജന്‍ വൈദ്യുത വകുപ്പ് ഭരിച്ചരുളുന്ന കാലം.പഴക്കം ചെന്ന ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി ലാവ്‌ലിന്‍ തടസ്സങ്ങളില്ലാതെ
പത്മരാജന്‍ വക്കീലില്‍ നിന്നും നേടി"""

ഇടുക്കി ജല വൈദ്യുത പദ്ധതി അറപതുകളില്‍ തന്നെ ലാവലിന്‍ പൂര്‍ത്തിയാക്കി,ഇന്ദിരാഗാന്ധിയുടെ പക്കല്‍ നിന്ന് പുരസ്കാരം വാങ്ങിയ ചരിത്രവും ലാവലിന് ഉണ്ട്. ഇടുക്കി പവര്‍ഹൌസ്‌നു മുമ്പില്‍ ഇന്ദിരയും ലാവലിന്‍ പ്രസിടെന്റും അക്കാലത്ത് ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ഉണ്ട്.കഥയില്‍ പറയുമ്പോലെ പെട്ടെന്ന് കേരളത്തില്‍ അവതരിച്ചതല്ല,അല്ലെങ്കില്‍ ദിലീപ് രാഹുലന്‍ കെട്ടിക്കൊണ്ടാന്നതല്ലെന്നു വാസ്തവം

കഥ ആണെങ്കിലും സത്യമാണെന്ന്‌ "തോന്നിപ്പിക്കുന്ന" രീതിയില്‍ എഴുതുമല്ലോ.തുടര്‍ന്നും എഴുതുക. ഉദ്വേഗത്തോടെ കാത്തിരിക്കുന്നു.

ഒരു യതാര്‍ത്ത ഇടതന്‍

saju john said...

യഥാര്‍ത്ഥ ഇടതന്‍ അനോണി....

യാഥാര്‍ത്യം ചിലപ്പോള്‍, കഥയെക്കാള്‍ മനോഹരവും, അതു പോലെ അറപ്പുളവാക്കുന്നതുമാവാം.....

എന്തായാലും നമ്മുക്ക് തുടര്‍ന്ന് വായിച്ചിരിക്കാം..

താപ്പു വരട്ടെ

താപ്പു said...

കേരളത്തിലെ ഊര്‍ജ്ജ ക്ഷാമം അതിന്റെ പാരമ്യത്തിലെത്തുകയും അടിയന്തരമായി ആ രംഗത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത
ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ മലയാളത്തില്‍ പ്രവേശിക്കുന്നത് എന്നെഴുതിയത് വിവാദത്തിലുള്ള പ്രവേശത്തെക്കുറിച്ചാണെന്നു വായിക്കുന്നവർക്ക് മനസ്സിലാകും എന്നു ഞാ‍ൻ കരുതിപോയി. ഇടുക്കിയിലുംമറ്റും ഉള്ള ഇടപെടലുകൾ എല്ലാം പ്രസ്താവിക്കുകയെന്റെ ലക്ഷ്യമല്ല. വായിക്കുമ്പോൾ അക്ഷരതെറ്റുകൾ മാത്രമേ മനസ്സിലാകുന്നുള്ളൂവെങ്കിൽ കഷ്ടം എന്നല്ലാതെ എന്തുപറയാൻ.പിന്നെ ഇടതൻ അതൊരു ബൂർഷ്വാ സങ്കല്പമല്ലേ സഖാവേ?

ജിവി/JiVi said...

പണ്ട് ഐ എസ് ആര്‍ ഓ ചാരക്കേസില്‍ മനോരമ എഴുതിവിട്ട കഥ പോലുണ്ട്. മാറിയ കാലത്ത് ലാവ്ലിന്‍ കേസില്‍ അങ്ങനെയൊരു ഉദ്യമത്തിന് മനോരമ ഏതായാലും മുതിര്‍ന്നില്ല. അങ്ങനെയിരിക്കുമ്പോഴല്ലേ താപ്പുവിന്റെ വരവ്!!

സൈഡ് ട്രാക്കായി സത്യനേശന്‍ കള്ളിമുണ്ടുടുത്ത് ചായക്കട ബെഞ്ചിലിരുന്ന് പൂവമ്പഴം കഴിച്ച കഥയും ചേര്‍ത്തേക്കണം.

ആകാംക്ഷയോടെ കാത്തിരിക്കുന്നു, വരും പോസ്റ്റുകള്‍ക്കായി

Anonymous said...

"" ---ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ മലയാളത്തില്‍ പ്രവേശിക്കുന്നത് എന്നെഴുതിയത് വിവാദത്തിലുള്ള പ്രവേശത്തെക്കുറിച്ചാണെന്നു വായിക്കുന്നവർക്ക് മനസ്സിലാകും എന്നു ഞാ‍ൻ കരുതിപോയി. ഇടുക്കിയിലുംമറ്റും ഉള്ള ഇടപെടലുകൾ എല്ലാം പ്രസ്താവിക്കുകയെന്റെ ലക്ഷ്യമല്ല."""

അപ്പോള്‍ മഹാനായ എ.കെ.ജി, ഇ.എം എസ്,മുതല്‍ കുന്നിക്കല്‍ നാരാണനും,അജിതയുടെയും,വി എസിന്റെയും സുവര്‍ണ്ണകാലത്തും ഈ ലാവലിന്‍ കേരളത്തില്‍ "ഇടപെട്ടിട്ട്ണ്ട്" ശരിയല്ലേ.(ഇടുക്കി പദ്ധതി മുതല്‍.) എങ്കിലും താപ്പ്‌ മാമന്‍ അതൊന്നും പറയാന്‍ ഉദെശിക്കുന്നില്ലയെന്നു മാത്രം.ഇനി മോളില്‍ പറഞ്ഞവ രും- എ.കെ.ജി, ഇ.എമ്മെസ്‌,ബാലാനന്ദന് മുതല്‍ പേര്‍- സി.ഐ എ യുടെ പേ റോളില്‍ ഉള്ളവരായിരുന്നോ,കഥ ഈ ഇടുക്കുകളിലൂടെയും ആര്‍ത്തലച്ച് ഒഴുകണേ.ആകെ മാന്യന്മാര്‍ ചെന്നിത്തല,ചാണ്ടി,വീരന്‍ ഇത്ര പേരൊക്കയോ ഉള്ളുന്നു തോന്നുന്നു.

വി. കെ ആദര്‍ശ് said...

നല്ല വിവരണം. ടി.കെ.എമ്മിന്റെ പഴയകാല കഥകള്‍കൂടി എഴുതണം, പ്രത്യേകിച്ചും അടിയന്തിരാവസ്ഥ-അതിന്റെ ശേഷമുള്ള കാലം. ഈ സമയങ്ങളില്‍ എങ്ങെനെയാണ് ടി.കെ.എം ഇടപെട്ടിരുന്നു എന്നതിനെപ്പറ്റി അച്ചടിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ കണ്ടിട്ടില്ല. ഈ കഥ/വിവരണത്തിലെ സമയത്തിനും ഇരുപത് വര്‍ഷത്തിന് ശേഷം ഈ കാമ്പസില്‍ പഠിച്ച ഒരാള്‍ എന്ന നിലയില്‍ ഒരു കാര്യം ഉറപ്പിച്ചുപറയാം, ശരാശരി സാമൂഹിക ബോധം പോലും ഇല്ലാതെയാണ് ഇപ്പോള്‍ ഇങ്കുബേറ്ററില്‍ ഇരുന്ന് കാമ്പസ് റിക്രൂട്ട്മെന്റിന് പോകാന്‍ ‘കോഴി’ക്കുഞ്ഞുങ്ങള്‍ വേറളിപ്പിടിക്കുന്നത്.

saju john said...

പ്രിയപ്പെട്ട അനോണി...

പണ്ടെത്തെ “Lavnil" ഉം, ഇപ്പോഴത്തെ “ SNC-Lavlin" ഉം തമ്മില്‍ ഉള്ള വിത്യാസം വെറും കൂട്ടിചേര്‍ക്കപ്പെട്ട അക്ഷരങ്ങളില്‍ മാത്രമാവില്ല.....

പകരം മറിച്ചുള്ളത് മനസ്സിലാക്കേണ്ടതും ഒരു പൌരനെന്ന നിലയില്‍ ഒരാളുടെ ആവിശ്യമായിരിക്കുമല്ലോ.....

ശ്രീ. വി.കെ ആദര്‍ശിന്റെ ആവിശ്യം താപ്പു പരിഗണിക്കുമെന്ന് കരുതുന്നു....

ഞാന്‍ ഇരിങ്ങല്‍ said...

ഒരു പഴയ കഥയുടെ പുതിയ അദ്ധ്യായങ്ങള്‍ വായിക്കാനും അറിയാനും താല്പര്യവും കൌതുകവും ഒപ്പം സത്യമറിയാനുള്ള ജിജ്ഞാസയും ഉണ്ട്.

അഴിമതിക്കഥയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഇന്‍ വെസ്റ്റീഗ് ജേര്‍ണലിസ്റ്റ് രീതി താപ്പു നന്നായി കൈകാര്യം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സ്മിര്‍ണോഫ് said...

"പണ്ട് ഐ എസ് ആര്‍ ഓ ചാരക്കേസില്‍ മനോരമ എഴുതിവിട്ട കഥ പോലുണ്ട്."
അല്ല ജീവീ, ദേശാഭിമാനി ഒന്നും എഴുതീല്ലേ... ചാരക്കേസിനെക്കുറിച്ച്?? ഹോ കഷ്ട്രം!!

അങ്കിള്‍ said...

:)

Anonymous said...

രാജേഷ്‌ , ശ്രിരാമ കൃഷ്ണന്മാര്‍ തുടങ്ങിയ കുട്ടി കുര്നങന്മാര്‍ ചുടു ചോറ് വരുന്നത് ഇന്നലെ വായിച്ചു. കഷ്ടം വിപ്ലവ പാര്‍ട്ടിയുടെ അധോഗതി

വീകെ said...

:)