Showing posts with label പിണറായി. Show all posts
Showing posts with label പിണറായി. Show all posts
Monday, June 8, 2009
കമ്മ്യൂണിസ്റ്റുകൾ സന്തോഷിക്കുക
ലാവ്‌ലിൻ കേസ്സിൽ പിണറായി വിജയനെ പ്രോസ്സിക്യൂട്ട് ചെയ്യാൻ മന്ത്രിസഭയെ മറികടന്നു ഗവർണർ അനുമതി നൽകിയതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു..ഈ വാർത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്കും അശരണരായ സാധാരണമനുഷ്യർക്കും ഏറെ സന്തോഷിക്കാൻ വകയുള്ളതാണു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതു കൊണ്ടല്ല. കാരണം അഴിമതിക്കാരിൽ ഇനി ശിക്ഷിക്കപെടാതെ പിണറായി വിജയൻ മാത്രമേ പുറത്തുള്ളൂ എന്ന മൌഡ്യം എനിക്കില്ല. ഭരണത്തിലും പുറത്തും ഉള്ള ആയിരക്കണക്കിനു തിമിംഗലങ്ങളിൽ വെറും ചാളമാത്രമാണു വിജയനെന്നും ഞാൻ കരുതുന്നു. ലാവ്‌ലിൻ കേസ്സ് അന്വേഷിച്ച സി.ബി.ഐ ഇന്ത്യയിലെ പക്ഷപാതരഹിതമായി കേസ്സന്വേഷണം നടത്തുന്ന സംഘമാണെന്നും ഞാൻ കരുതുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ടീയ താത്പര്യങ്ങൾക്കു അനുസരിച്ച് കേസ്സുകൾ വളച്ചൊടിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്ത 100 കണക്കിനു കേസ്സുകൾ നമ്മുടെ മുന്നിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പെട്ട ഒരാൾ കേസ്സിൽ പ്രതിയായാൽ ഉടനെ അയാൾ പോലീസിനെ വിലിച്ചു വരുത്തി ജയിലിൽ പോയി കിടന്നുകൊള്ളണം എന്നവാദവും എനിക്കില്ല. പിണറായിക്ക് വക്കീലിനെ വയ്ക്കാനും വാദിക്കാനും താൻ കേസ്സിൽ നിരപരാധി അല്ലങ്കിലും ആണെന്നു വാദിക്കാനുമെല്ലാം അവകാശമുണ്ട്. അതു ചെയ്യുകയും വേണം അതിനു മതിയായ കശില്ലാതെ വന്നാൽ ഒരു ബക്കറ്റ് പിരിവ് നടത്തിയാൽ അതിലേക്കു ഞാൻ സംഭാവനയും നൽകും.
പക്ഷേ ഇവിടെ സന്തോഷത്തിനു കാരണം മറ്റൊന്നാണു.75 വർഷത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രത്തിൽ അഴിമതി ആരോപണത്തെ ഇത്ര ധാർഷ്ട്യത്തോടെ നേരിട്ട മറ്റോരു സാഹചര്യമില്ല. ആ ധാർഷ്ട്യത്തിനു ശക്തിയായി ഉപയോഗിച്ചത് നൂറ്റാണ്ടുകളായി സ്വാതന്ത്ര്യ ദാഹികളായ മനുഷ്യർ അവരുടെ ജീവരക്തം കൊണ്ട് പടുത്ത ഒരു പ്രസ്താനത്തിന്റെ പ്രതിരോധശക്തിയാണു. തോക്കിനു മുന്നിലും തൂക്കുമരത്തിലും കൊലക്കത്തിക്കു മുന്നിലും വിരിമാറു കാട്ടി നെയ്തെടുത്ത കമ്മ്യൂണിസ്റ്റ് പ്രതിരോധശക്തി ഏതെങ്കിലും ഒരു ക്രിമിനലിനു തന്റെ സ്വിസ് ബാങ്ക് നിക്ഷേപം സംരക്ഷിക്കനുള്ള പരിചയായിക്കുടാ. അതാനു ഇന്നു സംഭവിച്ചിരിക്കുന്നത്. അതിനെ ചെറുക്കാൻ ഈ ശക്തി നൽകിയ തൊഴിലാളികളും പോരാളികളും തന്നെ നിരായുധരായിരിക്കുന്ന കാഴ്ച്ചയാണു ഇന്നു നാം കാണുന്നത്. ആ നിസഹായതയിൽ ഇന്നത്തെ വാർത്ത സുഖം തരുന്നതാണു.
കമ്മ്യൂണിസ്റ്റ്കൾ ഒരു പ്രസ്താനം മാത്രമല്ല. അത് ഈ സമൂഹത്തിന്റെ വിപ്ലവ മനസ്സാണു. ആ മനസ്സാക്ഷിയെ, അതിന്റെ പ്രതിരോധശേഷിയെ കട്ടുകൊണ്ട് പോവുകയും തലമുറകൾ ജിവിതം ഹോമിച്ചു നേടിയ പോരാട്ടവീര്യത്തിന്റെ ബാനർ അഭിനവ പപ്പു യാദവുമാരും പിണറായി വിജയന്മാരും ഹൈജാക്ക് ചെയ്യുകയും ചെയ്യുന്ന ഒരു കാലത്താനു ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കും സ്വാതന്ത്രത്തിനും വേണ്ടി ഇന്ത്യയിലെ ഒരോ പോരാളിയും വീഴ്ത്തിയ ചോരയുടെ ഫലം ക്രിമിനലുകൾ കൊണ്ട് പോയി ആസ്വദിച്ചുകൂടാ. അതു കൊണ്ടാണു ഈ വാർത്ത ആഹ്ലാദഹരമാകുന്നത്. തൊഴിലാളിവർഗ്ഗത്തിനു താൽകാലികവും അനല്പവുമായ ഈ സന്തോഷത്തിനു പോലും ബൂർഷ്വാഭരണകൂടത്തെയും അതിന്റെ നിർവ്വഹണ സംവിധാനത്തെയും ആശ്രയിക്കേണ്ടിവന്നുവെന്നത് ഒരു വിരോധാഭാസമാണു. എങ്കിലും ഏതൊരു സ്വാതന്ത്ര്യപ്രവർത്തകനും ലാഭേശ്ചയില്ലാത്ത ഏതൊരു സാമൂഹിക പ്രവർത്തകനും ഇത് ആഹ്ലാദത്തിന്റെ നിമിഷങ്ങളാണു.
ലനിന്റെ സംഘടനാ തത്വങ്ങൾ പഠിപ്പിക്കുന്നവർ അറിയാൻ.. ജനാധിപത്യത്തെകുറിച്ചു ലനിൻ പറഞ്ഞതിതാണു
“ പാർലമെന്റെറി ജനാധിപത്യം ബൂർഷ്വാസി വലിച്ചെറിയുമ്പോൾ വർക്കിംഗ് ക്ലാസ്സ് അത് ഉയർത്തിപ്പിടിക്കണം”
ഇന്നു വൈകുന്നേരം നെഞ്ചത്ത് ഒരു പന്തം കുത്തി ജനാധിപത്യമുല്ല്യങ്ങൾ ഉയർത്തിപ്പിടിച്ചു കമ്മ്യൂണിസ്റ്റുകൾ ജാഥനടത്തുന്നു. ലനിൻ പറഞ്ഞതു പോലെ.
ഏവരെയും ഈ ജാഥയിലേക്ക് ക്ഷണിക്കുന്നു.
ലാൽ സലാം
Subscribe to:
Posts (Atom)

